പി.എസ്.സി ആസ്ഥാനത്തേക്ക് എം.എസ്.എഫ് മാർച്ച് നടത്തി

തിരുവനന്തപുരം: സർക്കാർ നടത്തുന്ന അനധികൃത നിയമനങ്ങളിൽ പ്രതിഷേധിച്ച് എം.എസ്.എഫ് ജില്ല കമ്മിറ്റി പി.എസ്.സി ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. മുസ്​ലിംലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ് ഉദ്‌ഘാടനം ചെയ്​തു. മുസ്​ലിം ലീഗ് ജില്ല പ്രസിഡൻറ്​ തോന്നയ്ക്കൽ ജമാൽ, മുസ്​ലിം യൂത്ത് ലീഗ് ജില്ല ട്രഷറർ ഷാൻ ബീമാപള്ളി, മുസ്​ലിം യൂത്ത് ലീഗ് സംസ്ഥാന സമിതി അംഗം ഡി. നൗഷാദ്, മുസ്​ലിം യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡൻറ്​ സിദ്ദിഖ് വിഴിഞ്ഞം എന്നിവർ സംസാരിച്ചു. സമരത്തിനിടെ പൊലീസുമായുണ്ടയ സംഘർഷത്തിൽ എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ്​ ഷഫീക് വഴിമുക്കിനും സെക്രട്ടറി ബിലാൽ റഷീദിനും പരിക്കേറ്റു. എം.എസ്.എഫ് ജില്ല പ്രസിഡൻറ്​ സനോഫർ വിഴിഞ്ഞം, ജനറൽ സെക്രട്ടറി നൗഫൽ കുളപ്പട, സെക്രട്ടറി അൻസീഫ് അഷറഫ്, അംഗങ്ങളായ അൻസർ കരമന, ഗദ്ദാഫി വെമ്പായം, സദ്ദാം എന്നിവരെ പൊലീസ് അറസ്​റ്റ്​ ചെയ്ത് നീക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.