ഇടത്​ സർക്കാർ സംഘ്പരിവാർ ഏജൻറായി പ്രവർത്തിക്കുന്നു -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കേരളത്തിലെ സംഘ്​പരിവാറി​ൻെറ അജണ്ട ഏറ്റെടുത്ത് നടപ്പാക്കുന്ന ഏജൻറായി പിണറായിയുടെ നേതൃത്വത്തിലെ ഇടതുപക്ഷസർക്കാർ പ്രവർത്തിക്കുന്നെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ്. താഹ ഫസലിന് ജാമ്യം നിഷേധിച്ച കോടതി നടപടിയിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മൻെറ്​ സെക്ര​േട്ടറിയറ്റിലേക്ക് സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദുത്വരാഷ്​ട്ര നിർമിതിക്കുവേണ്ടി ജനാധിപത്യ സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് ഇസ്​ലാമോഫോബിയ പടർത്തുന്ന ആർ.എസ്.എസ് സർക്കാറാണ് കേന്ദ്രം ഭരിക്കുന്നത്. കേരളത്തിൽ ആർ.എസ്.എസ്​ താൽപര്യങ്ങൾ ഏറ്റെടുത്ത്​ നടപ്പാക്കുന്നതി​ൻെറ ഭാഗമായാണ് അലനും താഹക്കുമെതിരെ യു.എ.പി.എ ചുമത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഫ്രറ്റേണിറ്റി മൂവ്മൻെറ് സംസ്ഥാന സെക്രട്ടേറിയറ്റ്​ അംഗം ആദിൽ അബ്​ദുൽ റഹീം അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകൻ എ.എസ്. അജിത്കുമാർ സംസാരിച്ചു. ഫ്രറ്റേണിറ്റി മൂവ്മൻെറ് ജില്ല സെക്രട്ടറി ഇമാദ് വക്കം സമാപനം നിർവഹിച്ചു. fraternity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.