ക്ഷേത്രത്തിൽ മോഷണം, രണ്ടുപേർ പിടിയിൽ

ആറ്റിങ്ങല്‍: കാണിക്കവഞ്ചി തകര്‍ത്ത് മോഷണം നടത്തിയ കേസില്‍ രണ്ടുപേരെ ആറ്റിങ്ങല്‍ ​െപാലീസ് അറസ്​റ്റ്​ ചെയ്തു. നാവായിക്കുളം നൈനാംകോണം മുനീറമന്‍സിലില്‍ സാജിര്‍ (30), കല്ലമ്പലം വെട്ടിമണ്‍കോണം കാട്ടില്‍പുത്തന്‍വീട്ടില്‍ ശ്രീകുമാര്‍ (42) എന്നിവരാണ് അറസ്​റ്റിലായത്. വ്യാഴാഴ്ച രാത്രിയില്‍ ആറ്റിങ്ങല്‍-ചിറയിന്‍കീഴ് റോഡില്‍ എ.സി.എ.സി നഗര്‍ ഇരട്ടപ്പന മാടന്‍നടക്ഷേത്രത്തിലെ കാണിക്കവഞ്ചി പൊളിക്കുന്ന ശബ്​ദം കേട്ടുണര്‍ന്ന സമീപവാസി നാട്ടുകാരെ വിവരം അറിയിച്ചു. നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ സാജറിനെ പിടികൂടി ​െപാലീസിലേൽപിച്ചു. ​െപാലീസ് ചോദ്യംചെയ്തപ്പോഴാണ് ശ്രീകുമാറിനെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് ഇയാളെക്കൂടി കണ്ടെത്തി കസ്​റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് ​െപാലീസ് പറഞ്ഞു. വിവിധ ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികള്‍ പൊളിച്ച കേസിലെ പ്രതികളാണിവരെന്ന് ​െപാലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.