മുറിയിൽ കുടുങ്ങിയ എട്ട​ു വയസ്സുകാരനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി

നേമം: വാതിൽ തുറക്കാനാകാതെ മുറിക്കുള്ളില്‍ കുടുങ്ങിയ എട്ടു വയസ്സുകാരനെ ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി. കുര്യാത്തി യമുനാ നഗര്‍ ഒന്നാം തെരുവ് ഹൗസ് നമ്പര്‍ 20ല്‍ ബാലചന്ദ്രവര്‍മയുടെ മകന്‍ ഭരത് ആണ് വാതില്‍ ലോക്കായതുമൂലം മുറിക്കുള്ളില്‍ കുടുങ്ങിയത്. വെള്ളിയാഴ്ച രാത്രി 8.30നായിരുന്നു സംഭവം. കുട്ടിയുടെ നിലവിളി കേട്ട് വീട്ടുകാര്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. തിരുവനന്തപുരം ഫയര്‍‌സ്​റ്റേഷന്‍ സീനിയര്‍ ഫയര്‍ ആൻഡ്​ റെസ്‌ക്യു ഓഫിസര്‍ സുബാഷി​ൻെറ നേതൃത്വത്തില്‍ ഓഫിസര്‍മാരായ എസ്. ദിനൂപ്, കെ.വി. പ്രവീണ്‍, മഹേഷ്, ബിജു എന്നിവര്‍ ഉള്‍പ്പെട്ട സംഘം 15 മിനിറ്റോളം പരിശ്രമിച്ചാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.