എസ്.എഫ്.ഐ അമ്പതാം വാർഷികം

ആറ്റിങ്ങൽ: എസ്.എഫ്.ഐ അമ്പതാം വാർഷികത്തി​ൻെറ ഭാഗമായി ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറയിൻകീഴ് ബസ് സ്​റ്റാൻഡിൽ ഫ്രീഡം ഓഫ് വീൽ സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എ.ആർ.റിയാസ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ബേഷ്മ ജയിൻ അധ്യക്ഷത വഹിച്ചു. കവി രാധാകൃഷ്ണൻ കുന്നുംപുറം വിശിഷ്​ടാതിഥിയായിരുന്നു. ഏരിയാ സെക്രട്ടറി വിഷ്ണുരാജ്, പ്രസിഡൻറ് അജീഷ്, വൈസ് പ്രസിഡൻറുമാരായ ആനന്ദ്, നിസി, ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡൻറ് പി. മുരളി, വി. വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു. ആദിഷ് സ്വാഗതവും വിജയ് നന്ദിയും പറഞ്ഞു. ഫോട്ടോ: ചിറയിൻകീഴ് ബസ് സ്​റ്റാൻഡിൽ എസ്.എഫ്.ഐ സംഘടിപ്പിച്ച ഫ്രീഡം ഓഫ് വീൽ സംസ്ഥാന കമ്മിറ്റി അംഗം എ.ആർ. റിയാസ് ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.