പോക്സോ പരാതിയിൽ ഗൂഢാലോചനയെന്ന്​ ബന്ധുക്കൾ

ആറ്റിങ്ങൽ: മാതാവിന് നേരെ പോക്സോ കേസ് ഉണ്ടായ സംഭവം ആസൂത്രിത ഗൂഢാലോചനയുടെ ഫലമാണെന്ന് ബന്ധുക്കൾ. സ്വന്തം ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരാളുടെ ഭാര്യയെ വിവാഹം കഴിച്ച് കൂടെ താമസിപ്പിക്കുന്ന വ്യക്തിയാണ് മകനെക്കൊണ്ട് തെറ്റായ മൊഴി പറയിച്ചതെന്ന് ഇവർ പറഞ്ഞു. ആദ്യ വിവാഹം നിയമാനുസരണം വേർപെടുത്തിയിട്ടില്ല. ഇത് സംബന്ധിച്ച് കുടുംബ കോടതിയിൽ കേസ് നടക്കുകയാണ്. മക്കൾക്ക് വേണ്ടിയും സ്വത്ത് സംബന്ധിച്ചും കേസ് ഉണ്ട്. സംഭവത്തിൽ ശാസ്ത്രീയമായ അന്വേഷണം നടത്തി യഥാർഥ വസ്തുതയും ഗൂഢാലോചനയും പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.