നെടുമങ്ങാട്: നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് െസ്പഷൽ കോർട്ട് (പോക്സോ) കോടതിയുടെ ഉദ്ഘാടനം കേരള ഹൈകോടതിയിലെ സീനിയർ ജഡ്ജ് എ.എം. ഷഫീക്ക് നെട്ട കമ്യൂണിറ്റി ഹാളിൽ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ കുട്ടികൾക്കും സ്ത്രീകൾക്കും എതിരായ അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കേസിലെ ഇരകൾക്ക് പെട്ടെന്ന് നീതി ലഭ്യമാക്കുന്നതിനുവേണ്ടിയാണ് കേരളത്തിൽ 28 പോക്സോ കോടതികൾ ആരംഭിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ ജില്ല ജഡ്ജ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ അടൂർ പ്രകാശ് എം.പി, സി. ദിവാകരൻ എം.എൽ.എ, സി.ജെ.എം ജയകൃഷ്ണൻ, മുനിസിപ്പൽ ചെയർപേഴ്സൻ സി.എസ്. ശ്രീജ, ചെറ്റച്ചൽ സഹദേവൻ, കൗൺസിലർ വിനോദിനി, അഡ്വ.എം തുളസിദാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.