കോവിഡ്: മെഡിക്കൽ കോളജിൽ ലഭിച്ചത് മികച്ച ചികിത്സ -വി.എം. സുധീരൻ

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ലഭിച്ചത് മികച്ച ചികിത്സയും പരിചരണവുമെന്ന് കെ.പി.സി.സി മുൻ പ്രസിഡൻറ്​​ വി.എം. സുധീരൻ. കഴിഞ്ഞ ദിവസമാണ് സുധീരനും ഭാര്യയും കോവിഡ് മുക്തരായി ആശുപത്രി വിട്ടത്. ആശുപത്രിയിലെ ചികിത്സാക്കാലത്ത് ഏറ്റവും മികച്ച ചികിത്സയാണ് ലഭിച്ചതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കോവിഡ് പോസിറ്റിവായി അരമണിക്കൂറിനുള്ളിൽ വിളിച്ച് വിവരങ്ങൾ അന്വേഷിച്ച മെഡിക്കൽ കോളജ് ചികിത്സാ സംവിധാനത്തി​ൻെറ ചാലകശക്തിയായ മന്ത്രി കെ.കെ. ശൈലജ ടീച്ചറോട് അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചു. മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമദ് മുതലുള്ള ഡോക്ടർമാർക്കും നഴ്‌സുമാർക്കും ടെക്നീഷ്യന്മാർക്കും ആശുപത്രിവാസത്തിനിടയിൽ അവശ്യം വേണ്ട സാധനങ്ങളും ഭക്ഷണവും എത്തിച്ചുനൽകിയവർക്കും ഉൾപ്പെടെ അദ്ദേഹത്തി​ൻെറ സ്നേഹാദരം അറിയിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.