തിരുവനന്തപുരം: 22 സീറ്റിന് മുകളിലുള്ള എ.സി ബസുകൾക്ക് ഏത് റൂട്ടിലും പെർമിറ്റില്ലാതെ ഒാടാൻ അനുമതി നൽകുന്ന കരട് വിജ്ഞാപനത്തിൽനിന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പിന്മാറുന്നു. കേരളമടക്കം സംസ്ഥാനങ്ങൾ എതിർപ്പുയർത്തിയ സാഹചര്യത്തിലാണ് കേന്ദ്രം അയയുന്നത്. കഴിഞ്ഞദിവസം ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി ഇക്കാര്യം ഉറപ്പുനൽകിയതായി മന്ത്രി എ.കെ. ശശീന്ദ്രൻ വ്യക്തമാക്കി. കെ.എസ്.ആർ.ടി.സിയെ മാത്രമല്ല ചെറുകിട സ്വകാര്യ ബസ് വ്യവസായത്തെയും പ്രതികൂലമായി ബാധിക്കുന്ന നീക്കമായിരുന്നു കേന്ദ്രത്തിൻെറത്. സംസ്ഥാന സർക്കാറിൻെറ സ്റ്റേജ് കാര്യേജ് പെർമിറ്റ് വേണമെന്നതാണ് എ.സി ബസുകൾക്ക് റൂട്ട് ബസായി ഒാടാനുള്ള പ്രധാന തടസ്സം. റൂട്ടും സമയവും ടിക്കറ്റ് നിരക്കുമെല്ലാം സർക്കാർ നിശ്ചയിക്കും. കരാറടിസ്ഥാനത്തിൽ ഒരു സ്ഥലത്തുനിന്ന് യാത്രക്കാരെ കൂട്ടത്തോടെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകാനുള്ള കോൺട്രാക്ട് കാര്യേജ് പെർമിറ്റാണ് നിലവിൽ നൽകുന്നത്. റൂട്ട് ബസുകളെപ്പോലെ പോയൻറുകളിൽനിന്ന് ആളെയെടുക്കാനോ ടിക്കറ്റ് നൽകാനോ നിയമപ്രകാരം അനുവാദമില്ല. വിവാഹം, തീർഥാടനം, വിനോദയാത്ര എന്നീ ആവശ്യങ്ങൾക്കാണ് കോൺട്രാക്റ്റ് കാര്യേജുകൾ ഉപയോഗിക്കുന്നത്. കേന്ദ്രത്തിൻെറ കരട് നോട്ടിഫിേക്കഷൻ അന്തിമ വിജ്ഞാപനമായി ഇറങ്ങിരുന്നെങ്കിൽ എ.സി ബസുകൾക്ക് അവർ നിശ്ചയിക്കുന്ന സമയത്ത് ഏത് റൂട്ടിലും പെർമിറ്റില്ലാതെ ഒാടാനാകുന്ന സാഹചര്യമുണ്ടാകുമായിരുന്നു. കേന്ദ്രനീക്കം കെ.എസ്.ആർ.ടി.സിയെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ നടപ്പാക്കിയ ഫ്ലീറ്റ് ഓണർ നിയമത്തെ സ്വകാര്യ ബസ് കമ്പനികൾക്ക് മറികടക്കാൻ നിയമപരിരക്ഷ നൽകുന്നതായിരുന്നു. സംസ്ഥാനത്തിനുള്ളിൽ ദീർഘദൂര ബസുകൾ ഓടിക്കണമെങ്കിൽ നിശ്ചിത കിലോമീറ്ററുകൾക്കുള്ളിൽ ബസ് സ്റ്റാൻഡും യാത്രക്കാർക്ക് വിശ്രമസൗകര്യവും വേണം. നിലവിൽ ഇൗ സൗകര്യം കെ.എസ്.ആർ.ടി.സിക്ക് മാത്രമാണുള്ളത്. കെ.എസ്.ആർ.ടി.സിക്ക് മാത്രമായി ഓടാൻ അനുവദിച്ച ദേശസാത്കൃത സ്‌കീമിനും നീക്കം തിരിച്ചടിയാകുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.