വെര്‍ച്വലായി ദേശീയ യുവജനോത്സവം; പങ്കാളികളായി കേരളവും

attention for Page 8 തിരുവനന്തപുരം: കേന്ദ്ര യുവജന മന്ത്രാലയം വെര്‍ച്വലായി സംഘടിപ്പിക്കുന്ന ദേശീയ യുവജനോത്സവത്തില്‍ കേരളവും പങ്കാളികളായി. തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ സജ്ജമാക്കിയ പ്രത്യേക വേദിയിലാണ് കേരളത്തില്‍ നിന്നുള്ളവർ കലാപ്രകടനങ്ങള്‍ കാഴ്ചവെച്ചത്. കോവിഡി​ൻെറ പശ്ചാത്തലത്തിലാണ്​ ഇൗ സവിശേഷ രീതി. ഓരോ സംസ്ഥാനത്തുനിന്നുമുള്ളവരുടെ പ്രകടനങ്ങള്‍ വിഡിയോയില്‍ പകര്‍ത്തി പ്രത്യേക ലിങ്കിലേക്ക് അപ്‌ലോഡ് ചെയ്യുന്ന രീതിയിലാണ് കലോത്സവം സംഘടിപ്പിക്കുന്നത്. അപ്‌ലോഡ് ചെയ്ത വിഡിയോകള്‍ കണ്ടാവും വിധികര്‍ത്താക്കള്‍ ഫലം പ്രഖ്യാപിക്കുക. ശാസ്ത്രീയസംഗീതം, വീണ, പ്രസംഗം, ഭരതനാട്യം, നാടന്‍ പാട്ട്, നാടോടിനൃത്തം, നാടകം, ചിത്രരചന, ശില്‍പനിര്‍മാണം എന്നീ ഇനങ്ങളില്‍ കേരളം പങ്കെടുത്തു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിനായിരുന്നു സംഘാടനചുമതല. കോവിഡ്​ ആയതിനാൽ ഇത്തവണ കേരളോത്സവ മത്സരങ്ങള്‍ സംഘടിപ്പിക്കാത്തതിനാൽ കഴിഞ്ഞവര്‍ഷത്തെ വിജയികളെ ദേശീയ കലോത്സവത്തില്‍ പങ്കെടുപ്പിക്കുകയായിരുന്നു. മാധവ് ദേവ് (ശാസ്ത്രീയ സംഗീതം), ആര്യ രാജ് (വീണ), അനശ്വര. പി (ഭരതനാട്യം), സ്​റ്റെഫി അക്കര (പ്രസംഗം), പ്രേംജിത് പ്രദീപ് (ചിത്രരചന), അഭിനവ് ഉല്ലാസ് (ശില്‍പ നിര്‍മാണം) എന്നിവരാണ്​ കേരളത്തില്‍നിന്ന്​ മത്സരിച്ചത്​. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള രഞ്ജിത്തും സംഘവും നാടോടിനൃത്തത്തിലും ആലപ്പുഴയില്‍ നിന്നുള്ള സുറുമി കെ മുഹമ്മദും സംഘവും നാടന്‍പാട്ടിലും കാസർകോട്​ നിന്നുള്ള ശിവകുമാറും സംഘവും നാടക മത്സരത്തിലും കേരളത്തി​ൻെറ പ്രതിനിധികളായി. ജനുവരി 12 മുതല്‍ 16വരെയാണ് മത്സരങ്ങളുടെ വിധിനിര്‍ണയം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.