ഇ.എം.എസ്​ മെമ്മോറിയൽ പ്രസംഗ മത്സരം

തിരുവനന്തപുരം: സംസ്ഥാന യുവജന കമീഷൻ സംസ്ഥാനത്തെ യുവജനങ്ങൾക്കായി നടത്തിയ ഇ.എം.എസ് മെമ്മോറിയൽ പ്രസംഗ മത്സരത്തിൽ കേരള സർവകലാശാല ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിലെ സിദ്ധാർത്ഥ് എം. ജോയ് ഒന്നാം സ്ഥാനവും ലോ അക്കാദമിയിലെ ശ്യാമിലി ശശികുമാർ രണ്ടാം സ്ഥാനവും നേടി. മലയാള സർവകലാശാല വിദ്യാർഥിനി ഹരിഷ്മ എസ്.എല്ലിനാണ്​ മൂന്നാംസ്ഥാനം. 'വയോജനക്ഷേമവകുപ്പ് രൂപവത്​കരിക്കണം' തിരുവനന്തപുരം: ജനസംഖ്യയുടെ പതിനഞ്ചു ശതമാനം വരുന്ന വയോജനങ്ങൾക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ഫലപ്രദമായി ഏകോപിപ്പിക്കുന്നതിന്​ വയോജനക്ഷേമ വകുപ്പ് രൂപത്​കരിക്കാനുള്ള തീരുമാനം ബജറ്റിൽ ഉൾപ്പെടുത്തണമെന്ന് സീനിയർ സിറ്റിസൺസ് സർവിസ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഹനീഫാ റാവുത്തർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.