'മാസ്​കി'ൽ ഗുരുതര ഉദാസീനതയെന്ന്​ പഠനം: നാലിലൊരാൾ മതിയായ സുരക്ഷമാർഗങ്ങൾ ഉപയോഗിക്കുന്നില്ല

* 30 ശതമാനം പുരുഷന്മാരും ധരിക്കുന്നത്​ തെറ്റായ രീതിയിൽ തിരുവനന്തപുരം: ​േലാക്​ഡൗണിനുശേഷം മാസ്​ക്​ ഉപയോഗത്തിൽ ഗുരുതരമായ ഉദാസീന​തയെന്ന്​ പഠനത്തിൽ കണ്ടെത്തൽ. 30 ശതമാനം പുരുഷന്മാരും 11 ശതമാനം സ്​​ത്രീകളും തെറ്റായ രീതിയിലാണ്​ മാസ്​ക്​ ഉപയോഗിക്കുന്നത്​. 2.5 ശതമാനം പേർ മാസ്​ ധരിക്കുന്നതേയില്ല. പൊതുഇടങ്ങളിൽ ഇട​പഴകുന്നവരിൽ നാലിലൊരാൾ മതിയായ സുരക്ഷാമാർഗങ്ങൾ ഉപയോഗിക്കുന്നില്ലെന്നും ഇത്​ ആശങ്കയുണ്ടാക്കുന്ന സാഹചര്യത്തിലേക്കാണ്​ നയിക്കുന്നതെന്നും സ്വതന്ത്രസംഘടനയായ 'കാപ്​സ്യൂൽ കേരള' ​നടത്തിയ പഠനം അടിവരയിടുന്നു. 597 പുരുഷന്മാരും 420 സ്​ത്രീകളുമടക്കം 1017 പേരെയാണ്​ പഠനവിധേയമാക്കിയത്​. പുരുഷന്മാരിൽ 67.5 ശതമാനം പേരും (403) ശരിയായി മാസ്​ക്​ ധരിക്കുന്നവരാണ്​. സ്​​ത്രീകളിലാക​െട്ട 86.4 ശതമാനവും (363). സ്​ത്രീ-പുരുഷ ഭേദമന്യേ പരിഗണിച്ചാൽ 75.3 ശതമാനമാണ്​ ശരിയായ മാസ്​ക്​ ഉപയോഗം. സമൂഹത്തിൽ നാലിൽ മൂന്നുപേരും സുരക്ഷ മുൻകരുതൽ സ്വീകരിക്കുന്നില്ലെന്നാണ്​ പഠനത്തിൽ ബോധ്യമായത്​. മൂക്കും വായയും മറയ്​ക്കാത്തനിലയിലാണ്​ നല്ലൊരു​ശതമാനത്തി​ൻെറയും മാസ്​ക്​ ഉപയോഗം. ഇതിൽ കൂടുതലും ​പൊതുയിടങ്ങളിൽ അധികം ഇടപഴകുന്ന പുരുഷന്മാരാണ്​. അതിതീവ്ര വ്യാപനശേഷിയുള്ള വൈറസ്​ സാന്നിധ്യം കൂടി റിപ്പോർട്ട്​ ചെയ്​ത സാഹചര്യത്തിൽ സുരക്ഷയിലെ ഇൗ പാളിച്ച ആശങ്കയുണ്ടാക്കുന്നതാണെന്നാണ്​ വിലയിരുത്തൽ. സുരക്ഷ മുൻകരുതലുകളിൽ പ്രകടമായി കാണുന്നതാണ്​ മാസ്​ക്​ ധാരണം. ഇതിൽ ഇത്ര ഉദാസീനതയെങ്കിൽ സാമൂഹിക അകലവും സാനിറ്റൈസർ ഉപ​േയാഗവുമടക്കം മറ്റ്​ കാര്യങ്ങൾ എത്രത്തോളമായിരിക്കുമെന്നതും പഠനം ചൂണ്ടിക്കാട്ടുന്നു. വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ വാക്​സിനോളം പ്രസക്തമാണെന്നും ഇക്കാര്യത്തിൽ കൂടുതൽ കരുതൽ വേ​ണമെന്നും കാപ്​സ്യൂൽ കേരള ചെയർമാൻ ഡോ.യു. നന്ദകുമാറും കൺവീനർ എം.പി അനിൽകുമാറും പറഞ്ഞു. തലസ്ഥാനത്ത്​ പാളയം അയ്യൻകാളി ഹാൾ പരിസരം, കൈമനം ജങ്​ഷൻ, തൈക്കാട്​ ആശുപത്രി, റെയിൽവേ സ്​റ്റേഷൻ, കിഴക്കേകോട്ട ബസ്​ സ്​റ്റാൻഡ്​, മണക്കാട്​, കുമരിച്ചന്ത തുടങ്ങി 11 സ്ഥലങ്ങളിൽ ഇൗ മാസം രണ്ടുമുതൽ നാലുവരെയാണ് സർവേ നടന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.