മുതലപ്പൊഴിയിൽ യുവാവ് കായലിലേക്ക് ചാടി

ആറ്റിങ്ങൽ: മുതലപ്പൊഴി പാലത്തിൽനിന്ന്​ യുവാവ് കായലിലേക്ക് ചാടി. വെമ്പായം സ്വദേശി മുഹമ്മദ് റിയാസ് (31) ആണ് ചാടിയതെന്ന് പൊലീസ്​ പറഞ്ഞു. റിയാസി​ൻെറ സ്കൂട്ടറും ബാഗും മറ്റ്​ രേഖകളും മുതലപ്പൊഴി പുലിമുട്ടിന് സമീപത്തുനിന്ന്​ കണ്ടെത്തി. ബാഗ് ഇരുന്ന ഭാഗത്ത് രക്തക്കറയും കാണപ്പെട്ടു. കൈ ഞരമ്പ് മുറിച്ചതിന് ശേഷമായിരിക്കാം പൊഴിയിലേക്ക് ചാടിയതെന്നാണ് ​െപാലീസ് നിഗമനം. ബാഗും സ്കൂട്ടറും റിയാസി​േൻറതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. റിയാസിനെ കാണാനില്ലെന്ന് കഴിഞ്ഞ ദിവസം വട്ടപ്പാറ ​െപാലീസിൽ ബന്ധുകൾ പരാതി നൽകിയിരുന്നു. ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ. സുരേഷ് സ്ഥലം സന്ദർശിച്ചു. അഞ്ചുതെങ്ങ് ​െപാലീസും കോസ്​റ്റൽ ​െപാലീസും മറൈൻ എൻഫോഴ്സ്മൻെറും സംയുക്തമായി തിരച്ചിൽ തുടരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.