തിരുവനന്തപുരം: തലസ്ഥാന വീഥിയിലെ ചുവരുകൾക്ക് സൗന്ദര്യം പകരാൻ ടൂറിസം വകുപ്പുമായി സഹകരിച്ച് 2015 ൽ തലസ്ഥാനത്ത് നടപ്പാക്കിയ 'ആർട്ടീരിയ'യുടെ മൂന്നാം ഘട്ട നവീകരണ പ്രവർത്തനങ്ങൾക്ക് വെള്ളിയാഴ്ച തുടക്കം കുറിക്കും. എൽ.എം.എസ് ജങ്ഷനിൽ രാവിലെ എട്ടിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. തലസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങളുടെ മതിലുകളിലും, ചുവരുകളിലുമൊക്കെ പോസ്റ്റർ പതിച്ചും മറ്റും വൃത്തിഹീനമായി കിടന്ന സമയത്ത് 2015ൽ ജില്ല കലക്ടറായിരുന്ന ബിജു പ്രഭാകറിൻെറ നേതൃത്വത്തിലാണ് ആർട്ടീരിയ ആശയം മുന്നോട്ടുവെക്കുന്നത്. ഇതിനായി തലസ്ഥാനത്തെ ആർട്ടിസ്റ്റുകളുടെ കൂട്ടായ്മ മുന്നോട്ട് വരുകയും ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ പദ്ധതി ആരംഭിക്കുകയും ചെയ്തു. ടൂറിസം വകുപ്പുമായി ചേർന്ന് യൂനിവേഴ്സിറ്റി സ്റ്റേഡിയം, ചന്ദ്രശേഖരൻനായർ സ്റ്റേഡിയം, മാസ്കറ്റ് ഹോട്ടൽ, ടൂറിസം ഡയറക്ടറേറ്റ് , കോർപറേഷൻ, മ്യൂസിയം എന്നിവയുടെ പുറം ചുരവുകളിലും മതിലുകളിലും 25 കലാകാരന്മാരുടെ നേതൃത്വത്തിൽ 2015 ലും '16 ലുമായി രണ്ട് ഘട്ടമായി ചിത്രങ്ങൾ വരച്ച് മനോഹരമാക്കുകയായിരുന്നു. ചിത്രം വരച്ച ശേഷം മൂന്ന് വർഷമാണ് ഈ പദ്ധതി നിലനിൽക്കുമെന്ന് കരുതിയിരുന്നത്. അഞ്ച് വർഷം കഴിഞ്ഞതോടെ ചില ചിത്രങ്ങളിൽ കാലപ്പഴക്കം കൊണ്ടും പായലുകളും മറ്റും കാരണം കേടുപാടുകൾ വീണ സാഹചര്യത്തിലാണ് നവീകരിക്കാൻ തീരുമാനിച്ചത്. ബിജുപ്രഭാകർ സിൽക്ക് മുഖേന സമർപ്പിച്ച പദ്ധതി നിർദേശം ടൂറിസം വകുപ്പ് അംഗീകരിക്കുകയായിരുന്നു. മുമ്പ് പദ്ധതി നടപ്പാക്കാൻ അനുവദിച്ച തുകയിൽ നിന്നും ബാക്കിയുള്ള രണ്ടര ലക്ഷം രൂപയും കൂടെ ചേർത്താണ് 12.5 ലക്ഷം രൂപക്ക് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. നവീകരണ കമ്മിറ്റി അംഗം ബിജു പ്രഭാകർ, ക്യുറേറ്റർ ജി. അജിത് കുമാർ, കോ ക്യുറേറ്റർ അശോക് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.