സെക്ര​േട്ടറിയറ്റിനു മുന്നിൽ വെൽഫെയർ പാർട്ടിയുടെ ഭൂസമര സംഗമം

തിരുവനന്തപുരം: ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തി​ൻെറ കാലങ്ങളായുള്ള നിലപാട് സവര്‍ണാധിപത്യമാണെന്നതാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ്​ ഹമീദ് വാണിയമ്പലം. വെൽഫെയർ പാർട്ടി സെക്ര​േട്ടറിയറ്റിനു മുന്നിൽ സംഘടിപ്പിച്ച ഭൂസമര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃത്യമായ വിവേചനമാണ് ഭൂ അവകാശത്തി​ൻെറ കാര്യത്തില്‍ ഇടതു സര്‍ക്കാര്‍ നടപ്പാക്കുന്നത്. കേരളത്തില്‍ ഭൂരഹിതര്‍ക്ക് നല്‍കാന്‍ ഇവിടെ തന്നെ ഭൂമിയുണ്ട്. ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയാണ് ടാറ്റയും ഹാരിസണും പോലുള്ള കുത്തകകള്‍ ​ൈകയടക്കിവെച്ചിരിക്കുന്നത്. അത് തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളൊന്നുമില്ലെന്ന് മാത്രമല്ല, തിരിച്ചുപിടിക്കാന്‍ ശ്രമിച്ചവരെ ഒതുക്കി കേസുകള്‍ തോറ്റുകൊടുക്കാനുള്ള നടപടിയാണ് ഇടതുപക്ഷം നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയുടെ അവകാശത്തിനുവേണ്ടി പോരാട്ടം നടത്തുന്നവരെ സ്വത്വവാദികളെന്ന് വിളിച്ച് അരികുവത്​കരിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്ന് കെ.കെ. ബാബുരാജ് പറഞ്ഞു. തീരദേശ മഹിള ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ്​ മാഗ്​ലിൻ ഫിലോമിന, വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡൻറ്​ ഇ.സി. ആയിഷ, എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡൻറ്​ റസാഖ് പാലേരി, വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജോസഫ് ജോൺ, ആക്ടിവിസ്​റ്റുകളായ വിനീത വിജയൻ, ജോയി കൈതാരത്ത്, ഫ്രറ്റേണിറ്റി മൂവ്മൻെറ്​ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്. നിസാർ, വിമൻ ജസ്​റ്റിസ് മൂവ്മൻെറ്​ സംസ്ഥാന സെക്രട്ടറി മുംതാസ് ബീഗം, എസ്.ഡി.പി.​െഎ ജില്ല സെക്രട്ടറി അഷ്റഫ് പ്രാവച്ചമ്പലം, മുറികല്ല് ഭൂസമര പ്രതിനിധി ജയമോൾ.എ.കെ, ഒടുവള്ളിതട്ട് ഭൂസമര പ്രതിനിധി വിജയൻ ചെങ്ങറ, വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ്​ എൻ.എം. അൻസാരി എന്നിവർ സംസാരിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷെഫീഖ് സമാപനം നിർവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ്​ സുരേന്ദ്രൻ കരിപ്പുഴ അധ്യക്ഷത വഹിച്ചു. ഭൂസമര സമിതി സംസ്ഥാന കൺവീനർ ഷെഫീഖ് ചോഴിയക്കോട് സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.