*മകനെ യാത്രയാക്കി തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് മടങ്ങിയ പന്തളം സ്വദേശികളാണ് അപകടത്തിൽപെട്ടത് അഞ്ചൽ: കൊട്ടാരക്കരക്ക് സമീപം പനവേലിയിൽ കെ.എസ്.ആർ.ടി.സി ബസിലേക്ക് കാർ പാഞ്ഞുകയറി ദമ്പതികൾക്ക് ദാരുണാന്ത്യം. മരുമകളെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർയാത്രികരായ പന്തളം കടയ്ക്കാട് സ്വദേശി െതക്കേതിൽ ഷെഫീർ മൻസിലിൽ കെ.എച്ച്. നാസറുദീൻ (63), ഭാര്യ സജീല (58) എന്നിവരാണ് മരിച്ചത്. മരുമകൾ സുമയ്യക്കാണ് ഗുരതര പരിക്കേറ്റത്. എം.സി റോഡിൽ പനവേലി ജങ്ഷനും കക്കാട് ജങ്ഷനും മധ്യേ വ്യാഴാഴ്ച വൈകീട്ട് രണ്ടരയോടെയാണ് അപകടം. കൊട്ടാരക്കരയിൽനിന്ന് വരുകയായിരുന്ന വാളകം സർക്കുലർ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസിലേക്ക് കാർ പാഞ്ഞുകയറുകയായിരുന്നു. ഇതിൻെറ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. മകൻ ഷെഫീഖ് ഖാനെ തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ദുബൈയിലേക്ക് യാത്രയാക്കി മടങ്ങുകയായിരുന്നു ഇവർ. പനവേലിയിൽവെച്ച് അമിതവേഗത്തിൽ കാർ ബസിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തെത്തുടർന്ന് ഓടിക്കൂടിയ നാട്ടുകാരാണ് തകർന്ന കാറിൽനിന്ന് മൂവരെയും പുറത്തെടുത്തത്. രണ്ടുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചതായി രക്ഷാപ്രവർത്തനത്തിലേർപ്പെട്ടവർ പറഞ്ഞു. മൂവരെയും ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തിൽ ബസ് യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു. ഇവർക്ക് കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ചികിത്സ നൽകി. ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണമെന്ന് പറയുന്നു. നാസറുദ്ദീനായിരുന്നു കാർ ഓടിച്ചിരുന്നത്. അപകടത്തെത്തുടർന്ന് അൽപനേരം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. വാളകം എയ്ഡ് പൊലീസ് സ്റ്റേഷൻ, കൊട്ടാരക്കര പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽനിന്ന് പൊലീസും ഫയർഫോഴ്സുമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. മറ്റ് മക്കൾ: ഷെഫീന, ഷെഫീൻ (സൗദി). മരുമകൻ: അൽത്താഫ്(എസ്.ഐ പൂജപ്പുര). -ചിത്രം- kol 53 സജീല kol54 നാസറുദ്ദീൻ -------------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.