ബി.ജെ.പി പ്രവർത്തകർ പേട്ട സ്​റ്റേഷൻ ഉപരോധിച്ചു

തിരുവനന്തപുരം: പേട്ട പൊലീസ് സ്​റ്റേഷനിലെത്തിയ ബി.ജെ.പി മണ്ഡലം പ്രസിഡൻറ്​ എസ്‌.കെ.പി. രമേശിനോട് സി.ഐ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ സ്​റ്റേഷൻ ഉപരോധിച്ചു. നഗരസഭ ​െതരഞ്ഞെടുപ്പിനിടെ ചാക്കയിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് റിമാൻഡിലായിരുന്ന രണ്ടുപ്രതികളെ പൊലീസ് കസ്​റ്റഡിയിൽ വാങ്ങിയിരുന്നു. ചൊവ്വാഴ്​ച വൈകീട്ട് ഇവരെ കാണണമെന്നാവശ്യപ്പെട്ട് രമേശ് സ്​റ്റേഷനിലെത്തി. തുടർന്ന്​ പൊലീസുകാരുമായി വാക്കുതർക്കമുണ്ടായി. സി.ഐ ഗിരിലാൽ തള്ളുകയും അസഭ്യം പറയുകയും ചെയ്​തെന്ന്​ രമേശ് ആരോപിച്ചു. അതേസമയം പ്രതികളെ കാണാൻ കാത്തിരിക്കണമെന്നറിയിച്ചപ്പോൾ സി.ഐക്കെതിരെ ആക്രോശവുമായെത്തിയത് രമേശാണെന്ന് പൊലീസുകാർ പറഞ്ഞു. ബി.ജെ.പി ജില്ല പ്രസിഡൻറ്​ വി.വി. രാജേഷ്, എ.സി.പി സ്​റ്റുവർട്ട് കീലറുമായി സംസാരിച്ചതിനൊടുവിലാണ് ഉപരോധം അവസാനിപ്പിച്ചത്. കൗൺസിലർ പി. അശോക്​കുമാർ ഉപരോധം ഉദ്ഘാടനം ചെയ്‌തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.