പ്ലാങ്കാലമുക്കിലെ മാല മോഷണം; സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു

നേമം: സ്​റ്റേഷന്‍ പരിധിയില്‍ പ്ലാങ്കാലമുക്കില്‍ നടന്ന മാല മോഷണവുമായി ബന്ധപ്പെട്ട് സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരുന്നു. പ്ലാങ്കാലമുക്ക് സ്വദേശിനി മനുജയുടെ നാല്​ പവന്‍ മാലയും അരപ്പവന്‍ താലിയുമാണ് കവര്‍ന്നത്. വീട്ടിലേക്ക്​ സ്‌കൂട്ടറില്‍ വരുമ്പോള്‍ വീടിന്​ സമീപത്തു​െവച്ചായിരുന്നു സംഭവം. ഇരുചക്രവാഹനത്തിലെത്തിയ ഹെല്‍മെറ്റ് ധരിച്ച മോഷ്​​ടാവ് മാല കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍ പ്രതിയുടെ ചിത്രം ലഭിച്ചതായാണ് സൂചന. നേമം പൊലീസും പ്രത്യേക പൊലീസ് സംഘവും സംയുക്തമായാണ് അന്വേഷണം നടത്തിവരുന്നത്. പ്രതി ഉടന്‍ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.