പാറശ്ശാല: ചില്ലറ വില്‍പനക്കായി സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടുവന്ന എട്ടുകിലോ കഞ്ചാവുമായി യുവാവിനെ എക്‌സൈസ് പിടികൂടി. പാറശ്ശാല ഗവ. ആശുപത്രിക്ക് സമീപം ചാലിയക്കുടിവിള വീട്ടില്‍ അനുവാണ് (34) പിടിയിലായത്. കമീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തില്‍ തിരുവനന്തപുരം കിള്ളി പാലത്തിന് സമീപത്തുള്ള സ്വകാര്യ ആശുപത്രിക്ക് സമീപം നടത്തിയ വാഹനപരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ജില്ലയിലെ ചില്ലറ വിൽപനക്കാര്‍ക്കായി ആന്ധ്രയില്‍നിന്ന് കഞ്ചാവ് എത്തിച്ച് നല്‍കുന്ന കണ്ണിയിലെ പ്രധാന അംഗമാണ് അനു എന്നാണ് പ്രാഥമിക വിവരം. പിടിച്ചെടുത്ത കഞ്ചാവിന് രണ്ട് ലക്ഷത്തോളം വിലവരും. കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതായി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബൈജു അറിയിച്ചു. സി.െഎമാരായ അനില്‍കുമാര്‍ സി.കെ, ആര്‍. രാജേഷ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അജയകുമാര്‍, പ്രിവൻറീവ് ഓഫിസര്‍മാരായ തോമസ്, ഉണ്ണികൃഷ്ണന്‍ നായര്‍, ആര്‍. പ്രകാശ്, രാജപ്രസാദ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ശിവന്‍, ശരത്, ആദര്‍ശ് എന്നിവര്‍ ചേര്‍ന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ചിത്രം. anu(34).jpg pedekudea kanchave.jpg കഞ്ചാവുമായി പിടിയിലായ അനു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.