കുട്ടികൾ പ്രകൃതിയെയും മണ്ണിനെയും സ്നേഹിച്ചുവളരണം ^ സുഗതകുമാരി

കുട്ടികൾ പ്രകൃതിയെയും മണ്ണിനെയും സ്നേഹിച്ചുവളരണം - സുഗതകുമാരി തിരുവനന്തപുരം: നല്ല മനുഷ്യരാകാനും പ്രകൃതിയെയും മണ്ണിനെയും സ്നേഹിച്ചുവളരാനും കുട്ടികൾക്കാകണമെന്നും ജീവിത വിജയത്തിനായി സ്നേഹം എന്ന അടിസ്ഥാന മന്ത്രം കൈമുതലായി എന്നും സൂക്ഷിക്കണമെന്നും കവി സുഗതകുമാരി. കേരളപ്പിറവി വാരാഘോഷത്തി​ൻെറ ഭാഗമായി തൈക്കാട് ഗവ.മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരാഴ്ചയായി സംഘടിപ്പിച്ചുവന്ന ഓൺലൈൻ സർഗോത്സവത്തി​ൻെറ സമാപന സമ്മേളനവും സർട്ടിഫിക്കറ്റ് വിതരണ ചടങ്ങും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ. മഹാമാരിയുടെ ഈ കാലത്ത്​ സ്കൂളിൽ പോകാനാകാതെ വീടുകളിൽ അടയ്ക്കപ്പെട്ടിരിക്കുന്ന കുഞ്ഞുങ്ങളുടെ മനസ്സിന് കുറച്ചെങ്കിലും ആശ്വാസം പകരാൻ ഇത്തരം ഓൺലൈൻ സർഗോത്സവങ്ങൾക്ക് കഴിയുമെങ്കിൽ അത് സന്തോഷകരം തന്നെ. ത​ൻെറ ആരോഗ്യം വളരെ മോശമായ അവസ്ഥയിലാണ്. ആരെയും കാണാൻ ഡോക്ടറുടെ അനുവാദമില്ല. എങ്കിലും ഓൺലൈനായെങ്കിലും കുഞ്ഞുങ്ങളുടെ സന്തോഷത്തിൽ പങ്കുചേരാനായത് സന്തോഷം തന്നെയെന്നും സുഗതകുമാരി പറഞ്ഞു. സമാപന സമ്മേളനത്തിൽ പി.ടി.എ പ്രസിഡൻറ് കെ. ഗോപി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം.പി. ഷാജി, ഹെഡ്മാസ്​റ്റർ ഷിബു പ്രേംലാൽ, സ്​റ്റാഫ് സെക്രട്ടറി ജെ.എം. റഹീം, ലീന.കെ.എസ്, ഷിബു.ആർ, പ്രേമജ .എ, പ്രീത .ബി.സി, ഷബീന ജാസ്മിൻ.ടി.ആർ , ജോളി.കെ.ഇ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.