പാങ്ങോട്: ഡി.കെ. മുരളി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് പാങ്ങോട് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ നിര്‍മിക്കുന്ന നടന്നു. 20 ലക്ഷം രൂപ അടങ്കലില്‍ നിര്‍മിക്കുന്ന മന്ദിരംമുക്ക്-പൂച്ചെടിക്കാല റോഡ്, 30 ലക്ഷം രൂപ അടങ്കലില്‍ നിര്‍മിക്കുന്ന റ്റി.ബി.ജി ജങ്ഷന് സേനാനിപുരം റോഡ്, 25 ലക്ഷം രൂപ അടങ്കലില്‍ നിര്‍മിക്കുന്ന ചിപ്പന്‍ചിറ കൊച്ചടുപ്പുപാറ റോഡ്, 20 ലക്ഷം രൂപ അടങ്കലില്‍ നിര്‍മിക്കുന്ന കുണ്ടാട് പാണ്ഡ്യന്‍പാറ റോഡ് എന്നിവയുടെ നിര്‍മാണോദ്ഘാടനം ഡി.കെ. മുരളി എം.എല്‍.എ നിർവഹിച്ചു. പാങ്ങോട് ഫോട്ടോ. പാങ്ങോട് പഞ്ചായത്തിലെ മന്ദിരംമുക്ക്-പൂച്ചെടിക്കാല റോഡിൻെറ നിര്‍മാണോദ്ഘടം ഡി.കെ. മുരളി എം.എല്‍.എ നിര്‍വഹിക്കുന്നു തെങ്ങുംകോട് ദേവീക്ഷേത്രം നാഗരൂട്ട് കല്ലറ: തെങ്ങുംകോട് ശ്രീ മഹാദേവീ ക്ഷേത്രത്തിലെ വാര്‍ഷിക നാഗരൂട്ട് വ്യാഴാഴ്ച നടക്കും. ചടങ്ങുകള്‍ക്ക് ശേഷം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് അന്നദാനവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു ---ഫോട്ടോ. കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്ക് വെഞ്ഞാറമൂട്: കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. എതില്‍ദിശയില്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ബൈക്ക് യാത്രികനായ വര്‍ക്കല നടയറ ശ്രീനിവാസപുരം എം.ജി കോളനിയില്‍ സുരാജി(24)നാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 7.30ന് വെഞ്ഞാറമൂട് ആറ്റിങ്ങല്‍ റോഡില്‍ വലിയകട്ടയ്ക്കാലില്‍ വച്ചായിരുന്നു അപകടം. പരിക്കേറ്റയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട് ഫോട്ടോ. വലിയ കട്ടയ്ക്കാലില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം. ഫോട്ടോ. വ്യാപാരികള്‍ ധര്‍ണ നടത്തി വെഞ്ഞാറമൂട്: വ്യാപാരി വ്യവസായി ഏകോപന സമിതി വെഞ്ഞാറമൂട് യൂനിറ്റിൻെറ ആഭിമുഖ്യത്തില്‍ നെല്ലനാട് പഞ്ചായത്തോഫിസിന് മുന്നില്‍ ധര്‍ണ നടത്തി. ജി.എസ്.ടിയുടെ പേരില്‍ അകാരണമായി കച്ചവടക്കാരെ ബുദ്ധിമുട്ടിക്കുന്നതിലും സര്‍ക്കാര്‍ പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ തുക പരിഞ്ഞുകിട്ടിയിട്ടും പ്രളയ സെസ് പിരിവ് തുടരുന്നതിനെതിരെയും, വഴിയോര കച്ചവടങ്ങള്‍ നിയന്ത്രിക്കാത്തതിനെതിരെയായിരുന്നു ധര്‍ണ. സമിതി പ്രസിഡൻറ് ബാബു സിതാര ഉദ്ഘാടനം ചെയ്തു. രാജശേഖരന്‍, പൂരം ഷാജഹാന്‍, മോഹനന്‍, സാലി ഉദിമൂട്, ഷറഫുദ്ദീന്‍, കൃഷ്ണന്‍, സുന്ദരേശന്‍, ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു. വെഞ്ഞാറമൂട് ഫോട്ടോ. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ നെല്ലനാട് പഞ്ചായത്തോഫിസിന് മുന്നില്‍ നടന്ന ധര്‍ണ file name k.v.v.e.s. darna. വൈദ്യുതി മുടങ്ങും കല്ലറ: കല്ലറ ഇലക്ട്രിക്കല്‍ സെക്ഷനില്‍പെട്ട കല്ലറ നമ്പര്‍ 1, ആയിരവല്ലി, പാറമുകള്‍, കല്ലറ പഞ്ചായത്ത്, കല്ലറ ബി.എസ്.എൻ.എല്‍, കല്ലറ എസ്.ബി.ഐ, പള്ളിമുക്ക്, പഴയ ചന്ത, തറട്ട, കോട്ടൂര്‍, മുടിപ്പുര, തുമ്പോട് ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍ ബുധനാഴ്ച രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങുമെന്ന് അസി. എന്‍ജിനീയര്‍ അറിയിച്ചു. ചിത്രം: file name k.v.v.e.s. darna. file name pangd road. file name valiyakttackal accident.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.