നെടുമങ്ങാട്: ആനാട് ജയൻ ത്രിതല പഞ്ചായത്ത് ഭരണരംഗത്ത് മാതൃകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ത്രിതല പഞ്ചായത്തിൽ ജനപ്രതിനിധിയായി ഇരുപത്തഞ്ച് വർഷം പൂർത്തീകരിച്ച ആനാട് ജയന് ആനാട് ഗ്രാമപഞ്ചായത്തിൻെറ നേതൃത്വത്തിൽ സംഘടിപ്പിച്ച ആദരവ് നൽകി സംസാരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആനാട് സുരേഷിൻെറ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീല, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ അക്ബർ ഷാ, ഷീബാ ബീവി, ആറാം പള്ളി വിജയരാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ.ജെ. മഞ്ചു, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.