പാറശ്ശാല: തമിഴ്‌നാട്ടിലേക്ക് കഞ്ചാവ് കടത്തിയ സംഭവത്തില്‍ ഡി.വൈ.എഫ്.ഐ ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റ് ചെയ്തു. കാരോട് പഞ്ചായത്തിലെ ചെങ്കവിള ബ്രാഞ്ച് സെക്രട്ടറി ചെറുവാരക്കോണം കൈപ്പവിള വീനസില്‍ വിഷ്ണുവിനെയാണ് (30) തമിഴ്‌നാട് െപാലീസ് അറസ്റ്റ് ചെയ്തത്. കാരോട് പഞ്ചായത്തിൻെറ ആംബുലന്‍സ് ഡ്രൈവറാണ് വിഷ്ണു. കഴിഞ്ഞ 25ന് കടയാലുമൂട്ടില്‍ വാഹന പരിശോധന നടത്തവേ വിഷ്ണു സഞ്ചരിച്ച കെ.എല്‍.ബി ജെ 8479 നമ്പര്‍ മാരുതി ആള്‍ട്ടോ കാറില്‍നിന്നാണ് കഞ്ചാവ് പിടികൂടിയത്. പൊതി തുറന്ന് പരിശോധിക്കുന്നതിനിടെ വിഷ്ണു ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിഷ്ണു വലയിലായത്. വിഷ്ണുവിനെ കോടതിയില്‍ ഹാജരാക്കി. VISHNU ganja ചിത്രം. വിഷ്ണു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.