റോഡ്​ ഉദ്ഘാടനം

നെടുമങ്ങാട്: ആനാട് ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചുലക്ഷം രൂപ ചെലവാക്കി നിർമിച്ച ആനാട് ടൗൺ വാർഡിലെ വടക്കേല-ഈഴക്കോട്ടുകോണം റോഡി​ൻെറ ഉദ്ഘാടനം ജില്ല പഞ്ചായത്തംഗം ആനാട് ജയൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ആനാട് സുരേഷ് അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അക്ബർ ഷാൻ, ഗ്രാമപഞ്ചായത്തംഗം ടി. സിന്ധു, ആർ. അജയകുമാർ, എം.എൻ. ഗിരി, ബാബുരാജ് തുടങ്ങിയവർ പങ്കെടുത്തു. 15 സർവിസുകൾ നിർത്തിെവച്ചത് ദുരിതം നെടുമങ്ങാട്: കെ.എസ്.ആർ.ടി.സി നെടുമങ്ങാട് ഡിപ്പോയിൽനിന്ന് പരുത്തിക്കുഴി, ഉഴമലയ്ക്കൽ അയ്യപ്പൻകുഴി, നല്ലിക്കുഴി, ഐ.എസ്.ആർ.ഒ എന്നിവിടങ്ങളിലേക്കുണ്ടായിരുന്ന 15 സർവിസുകൾ കഴിഞ്ഞ അഞ്ചുമാസമായി നിർത്തിെവച്ചത് പ്രദേശവാസികളെ ദുരിതത്തിലാക്കി. മറ്റു പ്രദേശങ്ങളിൽ ബസ് ആരംഭിച്ചിട്ടും ഉഴമലയ്ക്കൽ, അയ്യപ്പൻകുഴി മേഖലയെ അവഗണിക്കുന്നത് പ്രതിഷേധാർഹമാണെന്ന്​ കോൺഗ്രസ് -എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഉഴമലയ്ക്കൽ വേണുഗോപാൽ പറഞ്ഞു. ഗതാഗതമന്ത്രിക്ക് നിവേദനം നൽകിയതായും അദ്ദേഹം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.