വിജയ്​ പി. നായരുടെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിക്കുന്ന വിഡിയോ പോസ്​റ്റ്​ ചെയ്​ത സംഭവത്തിൽ അറസ്​റ്റിലായ . ഗൗരവമുള്ള കുറ്റം എന്ന നിരീക്ഷണത്തോടെയാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആർ. ജയകൃഷ്ണ​ൻ ജാമ്യാപേക്ഷ തള്ളിയത്. സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിക്കുന്നത് ആരായാലും മുഴുവൻ സ്ത്രീ സമൂഹത്തെയും അപമാനിക്കുന്നതിന് തുല്യമാണെന്ന പ്രോസിക്യൂഷൻ വാദം കോടതി പരിഗണിച്ചു. ഐ.ടി നിയമത്തിലെ വകുപ്പുകൾ നിലനിൽക്കുകയില്ലെന്ന പ്രതിഭാഗം വാദം കോടതി തള്ളി. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 354, ഐ.ടി വകുപ്പിലെ 67,67 എ എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. സാമൂഹിക മാധ്യമങ്ങളിലൂടെ നിരന്തരം സ്‌ത്രീ വിരുദ്ധ പരാമർശങ്ങളും അശ്ലീല പരാമർശങ്ങളും നടത്തിയതിന്​​ ഡബ്ബിങ്​ ആർട്ടിസ്​റ്റ്​ ഭാഗ്യലക്ഷ്​മി നൽകിയ പരാതിയെ തുടർന്നാണ്​ മ്യൂസിയം പൊലീസ്​ കല്ലിയൂരിലെ വീട്ടിൽനിന്ന്​ വിജയ്​ പി. നായരെ അറസ്​റ്റ്​ ചെയ്​തത്​. സൈനികരെ അപമാനിച്ചെന്ന കേസിൽ വിജയ്​ പി. നായർക്കെതിരെ സൈബർ വിഭാഗവും കേസെടുത്തിട്ടുണ്ട്​. വിജയ് പി. നായരെ ആക്രമിച്ച കുറ്റത്തിന് ഭാഗ്യലക്ഷ്‌മി ഉൾപ്പെടെ മൂന്ന്​ പേർക്കെതിരെ തമ്പാനൂർ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമായിട്ടില്ല. പ്രോസിക്യൂഷന് വേണ്ടി ബീന സതീഷ് ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.