ഒളിവിൽ കഴിഞ്ഞ പ്രതി അറസ്​റ്റിൽ

പോത്തൻകോട്: സംഘം ചേർന്ന് വിവിധയിടങ്ങളിൽ അക്രമം നടത്തുകയും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധിപേരെ പല സ്ഥലങ്ങളിലായി ആക്രമിച്ച് പരിക്കേൽപിക്കുകയും ചെയ്തശേഷം ഒളിവിൽ കഴിഞ്ഞിരുന്ന നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ പോത്തൻകോട് പൊലീസ് അറസ്​റ്റു ചെയ്തു. കാട്ടായിക്കോണം പേരുത്തല അശ്വതിഭവനിൽ അരുണപ്പൻ എന്ന അരുൺകുമാർ (29) ആണ് അറസ്​റ്റിലായത്. സംഘം ചേർന്ന് മദ്യപിച്ച് പരസ്യമായി ചീത്തവിളിച്ചതിനെ ചോദ്യം ചെയ്ത അയൽവാസിയായ കുമാറിനെ സംഘം ചേർന്ന് മർദിക്കുകയും കൈ തല്ലിയൊടിക്കുകയും ചെയ്ത കേസിലാണ് ഇപ്പോൾ അറസ്​റ്റിലായത്. സംഭവശേഷം ഒളിവിൽ പോയ പ്രതിയെ രഹസ്യവിവരത്തി​ൻെറ അടിസ്ഥാനത്തിൽ പോത്തൻകോട് എസ്.ഐ അജീഷ് വി.എസി​ൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്​റ്റ്​ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.