കര്‍ഷകവിരുദ്ധ കരിനിയമം പിന്‍വലിക്കുംവരെ കോണ്‍ഗ്രസ്‌ പോരാട്ടം നടത്തും -മുല്ലപ്പള്ളി

നെടുമങ്ങാട്: കര്‍ഷകവിരുദ്ധ കരിനിയമം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കുംവരെ കോണ്‍ഗ്രസ്‌ പോരാട്ടം നടത്തുമെന്ന്‌ കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രന്‍. കേന്ദ്ര സര്‍ക്കാറി​ൻെറ കര്‍ഷക ദ്രോഹ ബില്ലിനെതിരെ കെ.പി.സി.സി ആഹ്വാനപ്രകാരം മണ്ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ കേരളത്തിലുടനീളം നടക്കുന്ന പ്രതിഷേധ സമരത്തി​ൻെറ സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരം അരുവിക്കരയില്‍ നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോർപറേറ്റ്‌ താല്‍പര്യം സംരക്ഷിക്കാനും കുത്തകകളെ താലോലിക്കാനുമാണ്‌ കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു നിയമം നടപാക്കിയത്‌. പാര്‍ലമൻെറിനെ നോക്കുകുത്തിയാക്കിയാണ്‌ നരേന്ദ്ര മോദി ഈ കരിനിയമം പാസാക്കിയത്‌. അധികാരത്തില്‍ എത്തിയത്‌ മുതല്‍ കര്‍ഷക വിരുദ്ധ സമീപനമാണ്‌ മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്‌. അതിന്‌ ഒടുവിലത്തെ ഉദാഹരണമാണ്‌ ഈ കരിനിയമം. ജനാധിപത്യ താല്‍പര്യങ്ങള്‍ക്ക്‌ കടകവിരുദ്ധമാണ്‌ കേന്ദ്ര സര്‍ക്കാര്‍ നടപടി. ഇന്ത്യ ഒരു കാര്‍ഷിക രാജ്യമാണ്‌. നമ്മുടെ സമ്പദ്‌ വ്യവസ്ഥയുടെ നട്ടെല്ല്‌ കൃഷിയാണ്‌. കോവിഡ്‌ കാലത്തും പോലും നമ്മുടെ രാജ്യത്ത്‌ പട്ടിണി മരണങ്ങള്‍ ഇല്ലാതിരുന്നത്‌ കര്‍ഷക​ൻെറ കഠിനാധ്വാനം കൊണ്ടാണ്‌. അത്‌ നരേന്ദ്ര മോദി മറന്നിട്ടാണ്‌ കര്‍ഷക താല്‍പര്യം പരിഗണിക്കാതെ ഇത്തരമൊരു കരിനിയമം പാസാക്കിയതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. കെ.പി.സി.സി വൈസ്‌ പ്രസിഡൻറ്​ ശരത്‌ചന്ദ്ര പ്രസാദ്‌, ജനറല്‍ സെക്രട്ടറിമാരായ പാലോട്‌ രവി, മണക്കാട്‌ സുരേഷ്‌, ഡി.സി.സി പ്രസിഡൻറ്​ നെയ്യാറ്റിന്‍കര സനല്‍, കെ.എസ്‌. ശബരീനാഥന്‍ എം.എല്‍.എ, കെ.പി.സി.സി സെക്രട്ടറിമാരായ പി.എസ്‌. പ്രശാന്ത്‌, ബി.ആര്‍.എം. ഷഫീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. Photo: NDD photo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.