പൊലീസ് ഉദ്യോഗസ്ഥനും കോവിഡ്

കാട്ടാക്കട: നെയ്യാർ ഡാം പൊലീസ് സ്​റ്റേഷനിൽ ഗ്രേഡ് എസ്.ഐക്കു പിന്നാലെ സ്ഥിരീകരിച്ചു. സമീപത്തുള്ള കള്ളിക്കാട് വില്ലേജ്​ ഒാഫിസിലെ രണ്ടു ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ നെയ്യാര്‍ഡാമിലെ പൊലീസ് സ്​റ്റേഷ‍ൻെറയും വില്ലേജ്​ ഒാഫിസിലെയും പ്രവര്‍ത്തനം താറുമാറായി. വില്ലേജ്​ ഒാഫിസര്‍ ഉള്‍പ്പെടെ രണ്ട് ഉദ്യോഗസ്ഥര്‍ മാത്രമാണ് വില്ലേജ്​ ഒാഫിസ് കൈകാര്യം ചെയ്യുന്നത്. ഇതോടെനികുതി അടക്കാനെത്തുന്നവര്‍ വരെ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ട സ്ഥിതിയാണ്. എസ്.ഐയുടെ സമ്പർക്ക പട്ടികതന്നെ വിപുലമായിരിക്കെ നെയ്യാർ ഡാം സ്​റ്റേഷനിൽ പകരം സംവിധാനം ഉണ്ടാക്കാതെ നിലവിലെ ഉദ്യോഗസ്ഥരെതന്നെ വിവിധ ഡ്യൂട്ടികളിൽ ചുമതല നൽകുന്നത് ആശങ്കയുണ്ടാകുന്നുണ്ട്. പകരം ആളുകൾ ഇല്ലാത്തതുകൊണ്ടുതന്നെ പേരിനു രണ്ടോ മൂന്നോ ഉദ്യോഗസ്ഥരെ നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട് എന്ന വിവരം ഉണ്ട്. സ്​റ്റേഷനുമായി ബന്ധപ്പെട്ടിട്ടുളള പൊതുജനങ്ങൾ എത്രയും വേഗം ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് സ്വയം നിരീക്ഷണത്തിൽപോകേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.