സംയുക്ത കർഷകസമരം ഇന്ന്

നെയ്യാറ്റിൻകര: കർഷകദ്രോഹ കേന്ദ്ര നിയമങ്ങൾക്കെതിരെ നെയ്യാറ്റിൻകര ആശുപത്രി ജങ്​ഷനിൽ വെള്ളിയാഴ്​ച രാവിലെ 10ന് സംഘടിപ്പിക്കുന്ന സംയുക്ത കർഷകസമരം അഖിലേന്ത്യാ കിസാൻസഭ സംസ്ഥാന പ്രസിഡൻറ് അഡ്വ. ജെ. വേണുഗോപാലൻനായർ ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ 81 ശതമാനം ജനങ്ങളുടെ ജീവിതമേഖലയായ കൃഷിയെ തകർക്കുന്ന കേന്ദ്ര കാർഷികനയത്തിനെതിരെ പ്രതിഷേധിക്കാൻ ചേരുന്ന യോഗത്തിൽ സംയുക്ത കർഷകസംഘടനകളുടെ നേതാക്കൾ സംസാരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.