ജഗന്​ ആഗ്രഹം ജഗന് കമ്പ്യൂട്ടർ എൻജിനീറാകാൻ

കൊട്ടാരക്കര: കേരള എൻജിനീയറിങ് എൻട്രൻസ് പരീക്ഷയിൽ പട്ടികജാതി വിഭാഗത്തിൽ ഒന്നാം റാങ്കിൻെറ തിളക്കത്തിലാണ്​ കൊട്ടാരക്കര സ്വദേശി എം.ജെ. ജഗൻ. കൊട്ടാരക്കര നീലേശ്വരം കാരുണ്യനഗറിൽ ബി. മോഹന​ൻെറയും ജയ സി. തങ്കത്തിൻെറയും ഇളയമകനാണ്. ചങ്ങനാശ്ശേരി തെങ്ങണ ഗുഡ് ഷെപ്പേർഡ് പബ്ലിക് സ്കൂളിലെ വിദ്യാർഥിയാണ്. പാലാ ബ്രില്യൻസിലായിരുന്നു എൻട്രൻസ് പരിശീലനം. ഗണിതം ഇഷ്​ടവിഷയമായ ജഗന് കമ്പ്യൂട്ടർ എൻജിനീയറാകാനാണ് താ‌ൽപര്യം. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിലും പ്ലസ് ടുവിനും 98 ശതമാനം മാർക്ക് നേടിയിരുന്നു. പഠനവിഷയങ്ങൾ മനസ്സിലാക്കി വീണ്ടും പഠിക്കുന്നതായിരുന്നു രീതി. അതുമൂലമാണ് എൻട്രൻസിന്​ ഉന്നതവിജയം കൈവരിക്കാൻ കഴിഞ്ഞതെന്ന്​ ജഗൻ പറഞ്ഞു. കേരള വാട്ടർ അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയറായി വിരമിച്ച മോഹനനും മാതാവ്​ ജയയും മകന്​ പൂർണപിന്തുണയുമായി കൂടെയുണ്ടായിരുന്നു. സഹോദരൻ എം.ജെ. ജവഹർ ബൈജു ആപ്​സിൽ ജീവനക്കാരനാണ്. സഹോദരി എം.ജെ. മായ ഗോകുലം മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് വിദ്യാർഥിനിയും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.