ഫേസ്​ബുക്ക്​ പോസ്​റ്റ്​: ഉമേഷ്​ വള്ളിക്കുന്നിന്​ വീണ്ടും മെമ്മോ

കോഴിക്കോട്​: വനിതാ സുഹൃത്തിന്​ ഫ്ലാറ്റ്​ തരപ്പെടുത്തിയതിന്​ സസ്​പെൻഷനിലായ പൊലീസുകാരന്​ വീണ്ടും കാരണം കാണിക്കൽ നോട്ടീസ്​. കോഴിക്കോട്​ സിറ്റി കൺട്രോൾ റൂമിലെ സിവിൽ​ പൊലീസ്​ ഓഫിസർ യു. ഉമേഷിനാണ്​ (ഉമേഷ്​ വള്ളിക്കുന്ന്​) ഫേസ്​ബുക്ക്​ പോസ്​റ്റി​ൻെറ പേരിൽ നോട്ടീസ്​ നൽകിയത്​. പന്തീരാങ്കാവ്​ യു.എ.പി.എ കേസിൽ അലൻ ഷുഹൈബിനും ത്വാഹ ഫസലിനും ജാമ്യംകിട്ടിയ ദിവസം ഫേസ്​ബുക്കിൽ അഭിപ്രായമെഴുതിയതിനാണ്​ സിറ്റി പൊലീസ്​ മേധാവി എ.വി. ജോർജ്​ മെമ്മോ നൽകിയത്​. തീവ്ര ഇടതുപക്ഷ പ്രവർത്തകർക്ക്​ അനുകൂല നിലപാടിൽ ഉമേഷ്​ അഭിപ്രായപ്രകടനം നടത്തിവരുന്നതായും മെമ്മോയിൽ പറയുന്നു. പ്രതികൾക്ക്​ അനുകൂല വിധത്തിലും തനിക്കെതിരെ നേരത്തേയുള്ള അച്ചടക്കനടപടിയെ പരിഹസിക്കുന്നതുമാണ്​ പോസ്​റ്റെന്ന്​ മെമ്മോയിൽ കുറ്റപ്പെടുത്തുന്നു. അലനും ത്വാഹക്കും ജാമ്യം നൽകിയ വിധിയുടെ വിശദീകരണങ്ങൾ എല്ലാ ​െപാലീസ്​ ഉദ്യോഗസ്​ഥരും പത്രപ്രവർത്തകരും രാഷ്​ട്രീയപ്രവർത്തകരും വായിച്ച്​ മനസ്സിലാക്കേണ്ടതാണെന്നായിരുന്നു പോസ്​റ്റ്​. അതിനിടെ, ഉമേഷ്​ വള്ളിക്കുന്നിനും സുഹൃത്തായ ആതിര കൃഷ്​ണനുമെതിരായ പൊലീസ്​ നീക്കങ്ങളെ ചെറുത്തുതോൽപിക്കണ​െമന്ന്​ എഴുത്തുകാരും സാംസ്​കാരിക പ്രവർത്തകരും പ്രസ്​താവനയിൽ ആവശ്യപ്പെട്ടു. കെ. സച്ചിദാനന്ദൻ, സിവിക്​ ചന്ദ്രൻ, എം.എൻ. കാരശ്ശേരി, കെ.അജിത, കൽപറ്റ നാരായണൻ തുടങ്ങിയവരാണ്​ പ്രസ്​​താവനയിറക്കിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.