തലസ്​ഥാനത്ത്​ ലോക്​ഡൗൺ പരിഗണനയിലില്ല ^മുഖ്യമ​​ന്ത്രി

തലസ്​ഥാനത്ത്​ ലോക്​ഡൗൺ പരിഗണനയിലില്ല -മുഖ്യമ​​ന്ത്രി തിരുവനന്തപുരം: കോവിഡ്​ കേസുകൾ കുതിച്ചുയരുന്നുണ്ടെങ്കിലും തലസ്​ഥാനത്ത്​ ലോക്​ഡൗൺ പരിഗണനയിലില്ലെന്ന്​ മുഖ്യമന്ത്രി. മാനദണ്ഡങ്ങൾ പാലിക്കാതെ സമരത്തിനിറങ്ങുന്നവർക്ക്​ ഇത്തരം ഇടപെടലുകൾ സമൂഹത്തെ പ്രതികൂലമായി ബാധിക്കുമെന്ന്​ ബോധ്യമുണ്ടാകണം. വ്യാപനത്തോത്​ ഉയരുകയാണ്​. കൃത്യമായ തിരിച്ചറിവോടെ പ്രവർത്തിക്കണം. സമരം നടത്തുന്നവർക്ക്​ മാത്രമല്ല, ക്രമസമാധാന ചുമതലയുള്ള പൊലീസുകാർക്കും ​േരാഗബാധയുണ്ടാകാം. മുതിർന്ന ​​പൊലീസുകാരടക്കം രോഗഗബാധിതരാകുന്നുമുണ്ട്​. സമരത്തെ നേരിടു​​േമ്പാൾ​ പൊലീസുകാർക്ക്​ ശാരീരിക അകലം പാലിക്കലൊന്നും പ്രായോഗികമല്ല. ചിലയിടങ്ങളിൽ അമിതമായ ബലപ്രയോഗവും കാണുന്നു. നാടിനോട്​ താൽപര്യമുള്ളവരാണ്​ എല്ലാ രാഷ്​ട്രീയ പ്രസ്​ഥാനങ്ങളും. തിരിച്ചറിവോടെ പ്രവർത്തിക്കുമെന്നുതന്നെയാണ്​ പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.