പോപുലർ ഫിനാൻസ്​ തട്ടിപ്പ്​ സി.ബി.​െഎക്ക്​

തിരുവനന്തപുരം: പോപുലർ ഫിനാൻസ്​ സാമ്പത്തിക തട്ടിപ്പ്​ കേസുകൾ സി.ബി.​െഎക്ക്​ വിടാൻ സംസ്​ഥാന സർക്കാർ തീരുമാനിച്ചു. സംസ്​ഥാനത്തിനും രാജ്യത്തിനും വെളിയിൽ ഇടപാടുണ്ടെന്ന്​ കണ്ടെത്തിയ സാഹചര്യത്തിലാണ്​ തീരുമാനമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അന്വേഷണം സി.ബി.​െഎക്ക്​ വിടാൻ തയാറാണെന്ന്​ തിങ്കളാഴ്​ച സർക്കാർ ഹൈകോടതിയെയും അറിയിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി കേ​ന്ദ്രത്തിന്​ കത്ത്​ നൽകും. 2000 കോടിയോളം രൂപയുടെ തട്ടിപ്പാണിതെന്നാണ്​ കണക്കാക്കുന്നത്​. 13 ഒാളം കേസുകൾ​ ഇതുവരെ പൊലീസ്​ രജിസ്​റ്റർ ചെയ്​ത​ു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.