ജലീലിനുനേരെ കൊല്ലത്ത്​ പ്രതിഷേധം; വാഹനം തടയാനും ശ്രമം

കൊല്ലം: തിരുവനന്തപുരത്തേക്ക് പുറപ്പെട്ട മന്ത്രി കെ.ടി. ജലീലിൻെറ വാഹനവ്യൂഹത്തിന് നേരെ യൂത്ത് കോൺഗ്രസ്-യുവമോർച്ച പ്രതിഷേധം. പലയിടത്തും പൊലീസ് ലാത്തിവീശി. പാരിപ്പള്ളിയിൽ മന്ത്രിയുടെ വാഹനം തടയാനും ശ്രമം നടന്നു. മന്ത്രിയുടെ വാഹനം പാരിപ്പള്ളി ജങ്ഷനിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന്​ മുന്നിലെത്തിയപ്പോൾ അവിടെ കാത്തുനിന്ന യുവമോർച്ചക്കാർ മന്ത്രി രാജി​െവക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ച് അവരുടെ വാഹനം റോഡിന് കുറുകെയിട്ട് തടയുകയായിരുന്നു. ഡിവൈഡർ അവസാനിക്കുന്ന ഭാഗത്താണ് തടഞ്ഞത്. രാത്രി ഒമ്പതോടെയായിരുന്നു സംഭവം. അപ്രതീക്ഷിതമായി റോഡിൽ വാഹനം കണ്ട ൈഡ്രവർ വാഹനം വെട്ടിത്തിരിച്ചപ്പോൾ മന്ത്രിയുടെ വാഹനം പൈലറ്റ് വാഹനത്തിൽ തട്ടി. പൊലീസ്​ ഉടൻതന്നെ യുവമോർച്ച പ്രവർത്തകരെ കസ്​റ്റഡിയിലെടുക്കുകയും മന്ത്രിയുടെ യാത്രക്ക് അവസരമൊരുക്കുകയും ചെയ്തു. പ്രതിഷേധക്കാരെത്തിയ നാല് വാഹനങ്ങൾ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. കൃഷ്ണപുരത്ത് യൂത്ത് കോൺഗ്രസുകാരുടെ പ്രതിഷേധമുണ്ടായി. കരുനാഗപ്പള്ളിയിൽ യുവമോർച്ചപ്രവർത്തകർ കരിങ്കൊടി കാട്ടാൻ ശ്രമിച്ചു. ചവറയിലും കരിങ്കൊടി പ്രതിഷേധമുണ്ടായി. കൊട്ടിയത്തും ചാത്തന്നൂരിലും കരിങ്കൊടി പ്രതിഷേധത്തിനുശ്രമിച്ചവരെ പൊലീസ് അറസ്​റ്റ് ചെയ്തുനീക്കി. വിവിധയിടങ്ങളിൽ യുവമോർച്ച പ്രവർത്തകരെ മർദിച്ചതായും പരാതിയുണ്ട്. മന്ത്രിക്കുനേരെ പ്രതിഷേധമുണ്ടാകുമെന്ന വിവരത്തെത്തുടർന്ന് ദേശീയപാതയിലുടനീളം കനത്ത പൊലീസ് സന്നാഹമായിരുന്നു ഒരുക്കിയത്. പലയിടത്തും വാഹനം തടഞ്ഞാണ് മന്ത്രിയുടെ വാഹനവ്യൂഹത്തിന് വഴിയൊരുക്കിയത്. എട്ടരയോടെയാണ് മന്ത്രിയുടെ വാഹനവ്യൂഹം ജില്ല പിന്നിട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.