ആംബുലൻസ്​ ഡ്രൈവർമാരോട്​ പൊലീസ്​ സർട്ടിഫിക്കറ്റ്​ നൽകാൻ നിർദേശം

തിരുവനന്തപുരം: പത്തനംതിട്ട സംഭവത്തി​ൻെറ വെളിച്ചത്തിൽ കനിവ് 108 ആംബുലന്‍സ് സര്‍വിസില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവരോട് ഉടന്‍ ഹാജരാക്കാന്‍ ആംബുലന്‍സി​ൻെറ നടത്തിപ്പുകാരായ ജി.വി.കെ ഇ.എം.ആര്‍.ഐയോട് ആരോഗ്യവകുപ്പ്​ നിർദേശിച്ചു. സംഭവത്തെക്കുറിച്ച്​ ആരോഗ്യവകുപ്പും അന്വേഷണം നടത്തുമെന്ന്​ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. യുവതിക്ക് എല്ലാവിധ ചികിത്സയും സംരക്ഷണവും ഉറപ്പുവരുത്തും. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. കര്‍ശന നടപടി സ്വീകരിക്കും. നല്ല പ്രവര്‍ത്തന പരിചയമുള്ള ആളുകളെയാണ് ആംബുലന്‍സില്‍ നിയോഗിക്കുന്നതെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്​​. 2014-2015ല്‍ ആലപ്പുഴ ജില്ലയില്‍ 108 ആംബുലന്‍സില്‍ ജോലി ചെയ്ത മുന്‍പരിചയത്തി​ൻെറ അടിസ്ഥാനത്തിലാണ് ഇയാളെ ജോലിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ജി.വി.കെ അറിയിച്ചതെന്നും മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.