കിളിമാനൂരിൽ കോവിഡ് പടരുന്നു

blurb നിർദേശങ്ങൾ അനുസരിക്കാൻ ജനത്തിന്​ മടി കിളിമാനൂർ: സർക്കാർ-ആരോഗ്യവകുപ്പ് നിർദേശങ്ങൾ യഥാവിധി പാലിക്കാൻ ജനം തയാറാകാത്തതോടെ കിളിമാനൂർ ​േബ്ലാക്ക് പഞ്ചായത്ത് മേഖലയിൽ കോവിഡ് പോസിറ്റിവാകുന്നവരുടെ എണ്ണം വർധിച്ചു. നഗരൂരിൽ മൂന്നുപേർക്കും കിളിമാനൂർ, മടവൂർ പഞ്ചായത്തുകളിൽ രണ്ടുപേർക്കുമാണ് കഴിഞ്ഞദിവസം കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചത്‌. കഴിഞ്ഞ ദിവസം കിളിമാനൂർ പഞ്ചായത്തിൽ ഒരാൾ കോവിഡ്​മൂലം മരിക്കുകയും ചെയ്തു. കിളിമാനൂർ പഞ്ചായത്തിലെ മലയ്ക്കൽ സ്വദേ​ശിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇദ്ദേഹം ഡയാലിസിസ് പേഷ്യൻറായിരുന്നു. എന്നാൽ, ഇദ്ദേഹത്തി​ൻെറ രോഗ ഉറവിടം വ്യക്തമല്ലെന്നും വീട്ടിലോ അയൽപക്കത്തോ ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും പഞ്ചായത്തുമായി ബന്ധപ്പെട്ടവർ അറിയിച്ചു. അതേസമയം, കിളിമാനൂർ പഞ്ചായത്തിലെ പുതുമംഗലത്ത് 18 കാരനും പ്രദേശവാസിയായ 44 കാരനും കഴിഞ്ഞ ദിവസം പോസിറ്റിവ് സ്ഥിരീകരിച്ചിട്ടുണ്ട്. മടവൂർ പഞ്ചായത്തിലെ മടവൂർ വാർഡിലും പതിനഞ്ചാം വാർഡിലും ഓരോരുത്തർക്ക് പോസിറ്റിവ് സ്ഥിരീകരിച്ചു. നഗരൂർ പഞ്ചായത്തിൽ നേരത്തേ കോവിഡ് പോസിറ്റിവ് ആകുകയും പിന്നീട് നെഗറ്റിവ് ആകുകയും ചെയ്ത ആളുടെ അടുത്ത ബന്ധുക്കളായ മൂന്ന​ു പേർക്ക് കൂടി പോസിറ്റിവായിട്ടുണ്ട്. ആരോഗ്യ വകുപ്പി​ൻെറയും പൊലീസി​ൻെറയും നിർ​േദശങ്ങളെ അവഗണിച്ചുള്ള പൊതുനിരത്തിലെ ജനക്കൂട്ടമാണ് പോസിറ്റിവ് രോഗികളുടെ എണ്ണം അനുദിനം വർധിക്കുന്നതിന് കാരണമെന്ന് ബന്ധപ്പെട്ടവർ പറയുന്നു. സർക്കാർ നിർദേശങ്ങൾ പരമാവധി പാലിക്കണമെന്നും അല്ലാത്തവർക്കെതിരെ കർശന നടപടികൾ പൊലീസ് കൈക്കൊള്ളണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.