ബോംബ്‌ നിര്‍മാണത്തിനിടെ സ്ഫോടനം: നാലാം പ്രതി പിടിയില്‍

തിരുവനന്തപുരം: കേശവദാസപുരം മോസ്ക് ലെയിനിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനം നടന്ന കേസിൽ നാലാംപ്രതി പിടിയിലായി. ഞാണ്ടൂർക്കോണം അംബേദ്കർ നഗർ ആയില്യം വീട്ടിൽ ബാബുവി​ൻെറ മകൻ ദീപു (35) വിനെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്​റ്റ്​ ചെയ്തത്. കേസിലെ പ്രതികളായ ഉള്ളൂര്‍ പാറോട്ടുകോണം ലക്ഷം വീട് കോളനിയില്‍ അവശു രതീഷ്‌ എന്ന രതീഷ്‌(35), ശാന്തിപുരം കല്ലികോട് വീട്ടില്‍ ശബരി എന്ന സ്​റ്റീഫന്‍ (29), ശ്രീകാര്യം ചെമ്പഴന്തി സൗപർണിക വീട്ടിൽ വിഷ്ണു വിജയൻ (31) എന്നിവരെ കഴിഞ്ഞദിവസം അറസ്​റ്റ്​ ചെയ്തിരുന്നു. ഇതോടെ ഈ കേസിലെ എല്ലാ പ്രതികളും പിടിയിലായി. മെഡിക്കല്‍കോളജ് എസ്.എച്ച്.ഒ ഹരിലാലി​ൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.