ഗ​ുണ്ടകളെ കുടുക്കാൻ റെയ്​ഡ്​ തുടരുന്നു

തിരുവനന്തപുരം: തലസ്ഥാനത്ത് ഗുണ്ടാപ്രവർത്തനങ്ങൾ തടയുന്നതി​ൻെറ ഭാഗമായി ആരംഭിച്ച റെയ്​ഡ്​ തുടരുന്നു. ഗുണ്ടാലിസ്​റ്റിൽ ഉൾപ്പെട്ടവർ, നേരത്തേ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയവർ എന്നിവരുടെ വീടുകൾ കേന്ദ്രീകരിച്ചാണ്​ സിറ്റി പൊലീസ്​ പരിധിയിൽ പരിശോധന നടത്തിയത്. നഗരത്തിലെ 240 ഇടങ്ങളിൽ പരിശോധന നടന്നു. വലിയതുറ സ്​റ്റേഷനിൽ രജിസ്​റ്റർ ചെയ്​ത വധശ്രമക്കേസിലെ പ്രതി റെയ്ഡിൽ പിടിയിലായതായി സിറ്റി പൊലീസ് കമീഷണർ ബൽറാംകുമാർ ഉപാധ്യായ അറിയിച്ചു. ബാലനഗർ സ്വദേശി സുമേഷ് (33) ആണ് അറസ്​റ്റിലായത്. നഗരത്തിൽ കോവിഡ്​ ​പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കി. ഹോം ക്വാറൻറീൻ ലംഘനം നടത്തിയ ഒരാൾക്കെതിരെ ഞായറാഴ്ച കേസെടുത്തു. കാഞ്ഞിരംപാറ സ്വദേശിയായ 40 വയസ്സുകാരനെതിരെയാണ് വട്ടിയൂർക്കാവ് പൊലീസ് കേസ് രജിസ്​റ്റർ ചെയ്​തത്​. ഇയാൾ കോവിഡ് പ്രാഥമിക സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട് വട്ടിയൂർക്കാവ് പൊലീസ് സ്​റ്റേഷൻ പരിധിയിലായിരുന്നു. ക്വാറൻറീനിൽ കഴിയുന്നവരെ നിരീക്ഷിക്കുന്നതി​ൻെറ ഭാഗമായി പൊലീസ് വീട്ടിൽ പരിശോധനക്ക്​ എത്തിയപ്പോൾ അവിടെ ഉണ്ടായിരിരുന്നില്ല. തുടർന്ന് പൊലീസ് അന്വേഷിച്ചു കണ്ടെത്തി തിരികെ ക്വാറൻറീനിൽ ആക്കുകയും കേസെടുക്കുകയും ചെയ്​തു. നഗരത്തിൽ രോഗവ്യാപനം ഉണ്ടാക്കുന്ന തരത്തിൽ വിലക്ക് ലംഘനം നടത്തിയ എട്ട് പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം കേസെടുത്തു. മാസ്ക് ധരിക്കാത്തതിന് 47 പേരിൽ നിന്നും സാമൂഹിക അകലം പാലിക്കാത്ത 19 പേരിൽ നിന്നുമായി 13,200 രൂപ പിഴ ഈടാക്കി. സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കാതെ യാത്ര നടത്തിയ മൂന്ന്​ വാഹനങ്ങൾക്കെതിരെയും നിയമനടപടി സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.