ആറ്റിങ്ങല്‍: ഗ്രാമീണമേഖലയിലടക്കം കഞ്ചാവ് വിൽപനയും ഉപഭോഗവും പ്രതിദിനം വര്‍ധിക്കുന്നു. സുലഭമായി കഞ്ചാവ് കിട്ടുന്ന സാഹചര്യമാണെങ്ങും. ചിറയിന്‍കീഴ്, വര്‍ക്കല, കഴക്കൂട്ടം മേഖലകള്‍ കഞ്ചാവ് ലോബിയുടെ സജീവ പ്രവർത്തന മേഖലയാണ്. കൂടുതലും ട്രെയിന്‍ മാര്‍ഗമാണ് കഞ്ചാവ് എത്തുന്നത്. നൂറോളം പേർ കഞ്ചാവ് വില്‍പനയുമായി ബന്ധപ്പെട്ട് ഇപ്പോള്‍തന്നെ ഈ മേഖലകളില്‍ നിന്നുണ്ടെന്ന് എക്സൈസ് വൃത്തങ്ങളടക്കം ചൂണ്ടിക്കാട്ടുന്നു. പ്രധാനപ്പെട്ട കോളനികളെല്ലാം കഞ്ചാവിന് സ്ഥിരം ഉപഭോക്താക്കളുണ്ട്. എന്നാൽ ഈ മേഖലയില്‍ കഞ്ചാവ് മൊത്തവിതരണ ലോബി ഉള്ളതായി ഒരു സൂചനയും ഇതുവരെയും എക്‌സൈസിനോ െപാലീസിനോ ലഭിച്ചിരുന്നില്ല. ഈ ഭാഗത്ത് പിടിക്കപ്പെട്ട കഞ്ചാവ് വില്‍പന കേസുകളിലെല്ലാം കഞ്ചാവിൻെറ ഉറവിടം തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക പ്രദേശങ്ങളില്‍ നിന്നുമാണന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടിക്കാലം മുതല്‍ കഞ്ചാവിന് അടിമകളാകുന്നവരാണ് കൂടുതലും. കോളനികളും അന്തർസംസ്ഥാന തൊഴിലിടങ്ങളും അവരുടെ ക്യാമ്പുകളുമാണ് പ്രധാന കഞ്ചാവ് ഉപഭോക്തൃ കേന്ദ്രങ്ങള്‍. ചില സ്‌കൂൾ പരിസരങ്ങളിലും വില്‍പനക്കാര്‍ സജീവമാണ്. കുട്ടികളിലൂടെ ഭാവിവിപണി സാധ്യത വര്‍ധിപ്പിക്കുവാന്‍ ലക്ഷ്യമിട്ട് കുറഞ്ഞ തുകക്ക് ഇവര്‍ കഞ്ചാവ് നല്‍കുന്നുണ്ട്. പിടിക്കപ്പെടുന്നുണ്ടെങ്കിലും ജയിലില്‍നിന്നും ഇറങ്ങിയാല്‍ കച്ചവടം നടത്തുന്നവര്‍ ഇത് തന്നെ തുടരുന്നു. കണ്ടെയ്‌നര്‍ ലോറികളുടെ പാര്‍ക്കിങ് സ്ഥലങ്ങള്‍ അനധികൃത കടത്ത് കേന്ദ്രങ്ങളാകുന്നത് നേരത്തെയും ഉണ്ടായിട്ടുണ്ട്. ദേശീയപാതയില്‍ പല ഭാഗത്തായി സ്ഥലസൗകര്യമുള്ള ഇടങ്ങളിലാണ് കണ്ടെയ്‌നര്‍ ലോറികള്‍ പാര്‍ക്ക് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.