അതിനിഷ്​ഠൂര കൊല -വിജയരാഘവൻ

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ നടന്നത്​ അതിനിഷ്​ഠൂരമായ ഇരട്ടക്കൊലപാതകമാണെന്ന്​ എൽ.ഡി.എഫ്​ കൺവീനർ എ. വിജയരാഘവൻ. ഇടത്​ സർക്കാറി​ൻെറ ജനക്ഷേമകരമായ പ്രവർത്തനങ്ങളിലും ജനപ്രീതിയിലും വിറളിപിടിച്ച കോൺഗ്രസ്​ സമനിലതെറ്റിയ വിധത്തിലാണ്​ കുറച്ചുനാളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്​. അധികാരം ഇനിയൊരിക്കലും കിട്ടാതാകുമോ എന്ന ആശങ്ക അവരെ അലട്ടുന്നുണ്ട്​. ആശയങ്ങൾ തോൽക്കുന്നിടത്ത്​ ആയുധമെടുത്തിറങ്ങുന്ന നൃശംസത അവസാനിപ്പിക്കാൻ കോൺഗ്രസ്​ തയാറായില്ലെങ്കിൽ രാഷ്​ട്രീയ കേരളം കണക്കുചോദിക്കുമെന്നും അദ്ദേഹം പ്രസ്​താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.