തിരുവനന്തപുരം: ആത്മഹത്യ ചെയ്ത പി.എസ്.സി ഉദ്യോഗാർഥി അനുവിൻെറ വീടിനുനേരെയും യൂത്ത് കോൺഗ്രസ് സമരപ്പന്തലിന് നേരെയും ഉണ്ടായ ആക്രമണങ്ങൾ പ്രതിഷേധാർഹമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് എൻ.എസ്. നുസൂർ പറഞ്ഞു. കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് ഡി.വൈ.എഫ്.െഎ പ്രവർത്തകർ പ്രകടനം നടത്തിയതെങ്കിലും അനുവിൻെറ വീട്ടിനുനേരെ ഉണ്ടായ കല്ലേറ് ഗൂഢാലോചനയുടെ ഭാഗമാണ്. സമരപ്പന്തൽ തല്ലിപ്പൊളിച്ചത് നേതൃത്വത്തിൻെറ നിർദേശാനുസരണമാണ്. ഈ സർക്കാറിൻെറ യുവജന വഞ്ചനയുടെ പ്രതീകമാണ് അനു എന്ന രക്തസാക്ഷിയെന്നും എൻ.എസ്. നുസൂർ പറഞ്ഞു. രാവിലെ അനുവിൻെറ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷമാണ് സമരപ്പന്തലിൽ എത്തിയത്. കെ.പി.സി.സി സെക്രട്ടറി വത്സലൻ, ഡി.സി.സി ജനറൽ സെക്രട്ടറി പാറശ്ശാല സുധാകരൻ, യു.ഡി.എഫ് ചെയർമാൻ ദസ്തക്കീർ, കൊല്ലിയോട് സത്യനേശൻ, ജില്ല ജനറൽ സെക്രട്ടറി ശ്യാം, പാലിയോട് അനൂപ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് പ്രസിഡൻറ് ബ്രഹ്മിൻ ചന്ദ്രൻെറ നേതൃത്വത്തിലാണ് സമരം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.