പടക്കം കൈയിൽ​െവച്ച് പൊട്ടിച്ച യുവാവി​െൻറ കൈകൾ തകർന്നു

പടക്കം കൈയിൽ​െവച്ച് പൊട്ടിച്ച യുവാവി​ൻെറ കൈകൾ തകർന്നു തിരുവനന്തപുരം: ഓണം ആഘോഷിക്കുന്നതിനിടെ പടക്കം കൈയിൽവച്ച് പൊട്ടിച്ച യുവാവി​ൻെറ കൈകൾ തകർന്നു. പോത്തൻകോട് സ്​റ്റേഷൻ പരിധിക്ക് അയിരൂപ്പാറ സ്വദേശി ശബരി എന്ന സ്​റ്റീഫനാണ് (30) അപകടത്തിൽപെട്ടത്. തിരുവോണ ദിവസം രാത്രി എട്ടരയോടെ കേശവദാസപുരം മോസ്ക് ലെയ്നിലായിരുന്നു സംഭവം. തിരുവോണ ദിവസം പല സ്ഥലങ്ങളിൽ നിന്നും മദ്യപിച്ച നാൽവർ സംഘം മോസ്ക് ലെയ്നിൽ എത്തുകയും മദ്യപിക്കുകയുമായിരുന്നു. ഇതിനിടെ കൈയിൽ കരുതിയിരുന്ന പടക്കം കൈയിൽ ​െവച്ച് കത്തിച്ച സ്​റ്റീഫന് സ്ഫോടത്തിൽ ഗുരുതര പരിക്കേറ്റു. ഇരുകൈകളും തകർന്ന ഇയാളെ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവം സംബന്ധിച്ച് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവത്തിൽ രാഷ്​ട്രീയ പശ്ചാത്തലമോ മറ്റ് ഗൂഢലക്ഷ്യങ്ങളോ ഇല്ലെന്ന് മെഡിക്കൽ കോളജ് പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.