ഇടവ ജമാഅത്ത് മദ്​റസകളിൽ ഓൺലൈൻ പഠനം

വർക്കല: ഇടവ ജമാഅത്തിന് കീഴിലുള്ള മദ്​റസകളിൽ ഓൺലൈൻ ക്ലാസുകൾ നടത്തും. ഉദ്​ഘാടനം ചൊവ്വാഴ്ച രാവിലെ ഓൺലൈനിലൂടെ പാളയം ഇമാം മൗലവി വി.പി. സുഹൈബ് നിർവഹിച്ചു. ​െറഗുലർ ക്ലാസുകളിലെ ഓൺലൈൻ പഠനം 10 മുതൽ ആരംഭിക്കും. ആദ്യഘട്ടത്തിൽ നാല് മുതലുള്ള ക്ലാസുകളിലാണ് പഠനം ആരംഭിക്കാൻ ലക്ഷ്യമിടുന്നതെന്ന് പ്രസിഡൻറ്​ നിയാസ് എ. സലാം, സെക്രട്ടറി നാസറുദീൻ കിഴക്കേതിൽ, ചീഫ് കോഒാഡിനേറ്റർമാരായ മുണ്ടക്കയം ഹുസൈൻ മൗലവി, ഹുസൈൻ ദാരിമി എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.