ഇടവയിൽ കോൺഗ്രസിൻെറ കൊടിമരങ്ങൾ തകർത്തു; പതാകകൾ കത്തിച്ചു വർക്കല: ഇടവയിൽ കോൺഗ്രസിൻെറ കൊടിമരങ്ങൾ സാമൂഹിക വിരുദ്ധർ തകർത്തു. പഞ്ചായത്തിലെ തുഷാരമുക്കിലാണ് തിങ്കളാഴ്ച രാത്രി അക്രമികൾ അഴിഞ്ഞാടിയത്. കോൺഗ്രസിൻെറയും പോഷക സംഘടനകളുടെയും ഇരുമ്പ് പൈപ്പുകളിൽ സ്ഥാപിച്ചിരുന്ന ജങ്ഷനിലെ കൊടിമരങ്ങളെല്ലാം രാത്രിയിൽ അറുത്തുമാറ്റിയ നിലയിലാണ്. കൊടിമരങ്ങളിലെ പതാകകളെല്ലാം തീയിട്ട് നശിപ്പിച്ചു. തുഷാരമുക്കിൽ ഇതിന് മുമ്പും കൊടിമരങ്ങൾ നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ഇത് പഞ്ചായത്ത് ഇലക്ഷന് മുന്നോടിയായി നാട്ടിലെ സമാധാനാന്തരീക്ഷം കലുഷിതമാക്കാനുള്ള സി.പി.എമ്മിൻെറ ഗൂഢതന്ത്രമാണെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഇടവ റഹ്മാൻ കുറ്റപ്പെടുത്തി. കോൺഗ്രസ് പ്രവർത്തകർ ആത്മസംയമനം പാലിക്കണമെന്നും അതേസമയം കൊടിമരം നശിപ്പിച്ച സംഭവത്തെ അപലപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊടിമരങ്ങൾ നശിപ്പിച്ചും കോൺഗ്രസ് പതാകകൾ കത്തിച്ചും സമാധാനം പുലരുന്ന നാട്ടിൽ അക്രമത്തിന് തിരികൊളുത്തുന്ന സി.പി.എമ്മിനെ തിരിച്ചറിഞ്ഞ് കോൺഗ്രസ് പ്രവർത്തകരെല്ലാം സമാധാനം പാലിക്കണമെന്ന് മുൻ എം.എൽ.എ വർക്കല കഹാർ, ഡി.സി.സി വൈസ് പ്രസിഡൻറ് പി.എം. ബഷീർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് നിഹാൽ നിസാം എന്നിവരും വാർത്തകുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.