കോവിഡ് ബാധിതരുമായി സമ്പർക്കം; നാട്ടുകാർക്കുമുന്നിൽ യുവതി ആത്മഹത്യഭീഷണി മുഴക്കി

അമ്പലപ്പുഴ: കോവിഡ് ബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതിനെത്തുടർന്ന് ക്വാറ​ൻറീനിൽ പോകണമെന്ന് ആവശ്യപ്പെട്ട നാട്ടുകാർക്കുമുന്നിൽ യുവതി ആത്മഹത്യഭീഷണി മുഴക്കി. ശനിയാഴ്ച രാത്രി 10 ഓടെയായിരുന്നു സംഭവം. ഇവരുടെ അടുത്തബന്ധുക്കൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് അവരുമായി നേരിട്ട് സമ്പർക്കമുള്ള യുവതി ക്വാറ​ൻറീനിൽ കഴിയണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടത്. ഈ ആവശ്യത്തിന്​ വഴങ്ങാതിരുന്നതിനെത്തുടർന്ന് ആശ പ്രവർത്തകരും ആരോഗ്യ വകുപ്പ് അധികൃതരുമെത്തി ഇവരോട് ക്വാറ​ൻറീനിൽ പോകണമെന്ന് നിർദേശിച്ചു. എന്നാൽ, വാർഡിലെ മുഴുവൻ ആളുകൾക്കും കോവിഡ് പകർത്തുമെന്ന് ഇവർ ഭീഷണി മുഴക്കുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് അമ്പലപ്പുഴ സി.ഐ ടി. മനോജി​​ൻെറ നേതൃത്വത്തി​െല ​െപാലീസ് സംഘവും സ്ഥലത്തെത്തിയതോടെ ഇവർ കൈവശം കരുതിയ മണ്ണെണ്ണ ദേഹത്തൊഴിച്ച് ആത്മഹത്യഭീഷണി മുഴക്കി. ഇവരെ പിടികൂടാൻ പി.പി.ഇ കിറ്റ് ധരിച്ച് ​െപാലീസ് രംഗത്തെത്തിയതോടെ ലൈറ്റർ തെളിച്ച് വീണ്ടും ആത്മഹത്യഭീഷണി മുഴക്കി. തുടർന്ന് പുലർച്ച മൂന്നോടെ ​െപാലീസും നാട്ടുകാരും പിൻവാങ്ങി. ഇവരെ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ പിടികൂടി പ്രത്യേക സെല്ലിലേക്ക് മാറ്റണമെന്ന് കാണിച്ച്​ ജില്ല മെഡിക്കൽ ഓഫിസർക്ക് റിപ്പോർട്ട് നൽകിയതായും കേസെടുത്തതായും സി.ഐ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.