േഡാക്​ടർമാർക്ക്​ കോവിഡ്​ ഡ്യൂട്ടി: ആയുർവേദ ഡിസ്​പെൻസറികൾ പ്രതിസന്ധിയിൽ

കൊച്ചി: സംസ്​ഥാനത്തെ സർക്കാർ ആയുർവേദ ഡിസ്‌പെൻസറികളിൽ പലതിലും ഡോക്ടർമാർ ഇല്ലാതായതോടെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക്​ ആയുഷ് വിഭാഗം ആവിഷ്‌കരിച്ച അമൃതം പദ്ധതിയുൾപ്പെടെ ആയുർരക്ഷാ ക്ലിനിക്കുകളും പ്രതിസന്ധിയിൽ. ഇതിന്​ പുറമെ ചികുൻഗുനിയ കാരണമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ആയുർവേദത്തെ ആശ്രയിക്കുന്ന നിരവധിയാളുകളും പ്രയാസം നേരിടുകയാണ്​. മിക്ക ജില്ലകളിലും കോവിഡിനെത്തുടർന്ന് ആയുർവേദ മെഡിക്കൽ ഓഫിസർമാരെയും വകുപ്പിലെ മറ്റ്​ ജീവനക്കാരെയും കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രങ്ങളിൽ മറ്റ്​ ചുമതലകൾക്കായി നിയോഗിച്ചിരിക്കുകയാണ്. ഇതോടെ കോവിഡ് ഏറ്റവും രൂക്ഷമായ പല ജില്ലകളിലെയും ഭൂരിഭാഗം ആയുർവേദ ഡിസ്‌പെൻസറികളിലും ആഴ്ചയിൽ പകുതി ദിവസവും ഡോക്ടറില്ല. ഭൂരിപക്ഷം തദ്ദേശ ഭരണസ്ഥാപനങ്ങളിലും ഒരു ആയുർവേദ മെഡിക്കൽ ഓഫിസർ മാത്രമാണുണ്ടായിരുന്നത്. ഇവരെയാണ് ആയുർവേദ ഇതര ചുമതലകൾക്കായി നിയോഗിച്ചത്. അമൃതം പദ്ധതി കൂടാതെ 60 വയസ്സിന്​ മുകളിലുള്ള വ്യക്​തികൾക്ക് പ്രതിരോധ ഔഷധം നൽകുന്ന സുഖായുഷ്യം, സ്വാസ്​ഥ്യം, പുനർജനി, നിരാമയ തുടങ്ങിയ കോവിഡ് പ്രതിരോധ പദ്ധതികളും നിലച്ചു. ചികുൻഗുനിയ മിക്ക ജില്ലകളിലും റിപ്പോർട്ട്​ ചെയ്യപ്പെടുകയാണ്​. ചികുൻഗുനിയ വന്നുപോയവരിൽ കാണുന്ന ശാരീരിക പ്രശ്​നങ്ങൾക്ക്​ ആയുർവേദത്തെയാണ്​ ആശ്രയിക്കുന്നത്​. ദീർഘനാൾ ചികിത്സവേണ്ടിവരുന്നവരും ഇക്കൂട്ടത്തിലുണ്ട്​. തുടർച്ചയായി മരുന്നുകൾ ഉപയോഗിച്ചുവരുന്നവർക്ക്​ ഡിസ്​പെൻസറികളിൽ ഡോക്​ടർമാർ ഇല്ലാതായത്​ പ്രയാസം സൃഷ്​ടിക്കുന്നു​. കോവിഡുമായി ബന്ധപ്പെട്ട്​ ക്വാറൻറീനിൽ കഴിഞ്ഞിരുന്ന ഏകദേശം രണ്ടുലക്ഷത്തോളംപേർക്ക് ആയുർവേദ പ്രതിരോധ ഔഷധങ്ങൾ നൽകിയിട്ടുണ്ട്​. ഫലപ്രദമായി നടപ്പാക്കിവന്ന പദ്ധതിയെ തടസ്സപ്പെടുത്തുന്ന നീക്കമാണ് സർക്കാറി​ൻെറ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഫസ്​റ്റ്​ലൈൻ ട്രീറ്റ്​മൻെറ്​ സൻെററുകളിൽ നിരവധി ആയുർവേദക്കാരെ നിയമിച്ചിട്ടുണ്ട്​. എന്നാൽ, അലോപ്പതിക്കാർ പറയുന്നതുപോലെ പ്രവർത്തിക്കാനാണ്​ നിർദേശം. പനിക്കും മറ്റുമുള്ള അ​േലാപ്പതി മരുന്നുകൾ കുറിക്കാൻ ആയുർവേദക്കാരെ നിർബന്ധിക്കുകയാണെന്നും പരാതികളുണ്ട്​. അപ്രകാരം മരുന്ന്​ നൽകിയില്ലെങ്കിൽ രോഗികളുടെ പരാതികൾ കേൾ​േക്കണ്ടിവരുന്ന സാഹചര്യമുണ്ടെന്നും ഡോക്​ടർമാർ പറയുന്നു. കോവിഡ് രോഗികളുടെ ചികിത്സക്ക്​ ആയുർവേദത്തിന് അനുമതി നൽകുകയും അതിനാവശ്യമായ ജീവനക്കാരെ താൽക്കാലികമായി നിയമിക്കുകയും കൂടുതൽ ഫണ്ട് അനുവദിക്കുകയും വേണമെന്നും അവർ ആവശ്യപ്പെടുന്നു. -എ. സക്കീർ ഹുസൈൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.