സ്വർണക്കടത്ത്: ബി.ജെ.പിയുടെ പങ്കിനെപ്പറ്റിയും സമഗ്രാന്വേഷണം വേണം -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്തിയ സംഭവത്തിൽ കേന്ദ്ര, സംസ്ഥാന ഭരണകക്ഷികളുടെ പങ്ക് കൂടുതൽ വ്യക്തതയോടെ പുറത്തുവന്ന സാഹചര്യത്തിൽ ബി.ജെപിയുടെ പങ്കിനെപ്പറ്റിയും മുഖ്യമന്ത്രിയുടെ ഓഫിസി​ൻെറ പങ്കിനെപ്പറ്റിയും കോടതിയോ സ്വതന്ത്ര ഏജൻസിയോ സംയുക്ത നിയമസഭസമിതിയോ അന്വേഷിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ്​ ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. ‌ജനം ടി.വി കോഡിനേറ്റർ അനിൽ നമ്പ്യാരുടെ സ്വർണക്കടത്തുമായുള്ള ബന്ധം പുറത്തുവന്നതോടെ കേസിലെ സംഘ്പരിവാറി​ൻെറ പങ്ക് കൂടുതൽ വ്യക്തമാവുകയാണ്. കേന്ദ്രത്തിലും കേരളത്തിലും ഭരിക്കുന്നവർ തമ്മിൽ കേസ് തേച്ചുമാച്ചുകളയാനുള്ള സാധ്യത ഒഴിവാക്കുന്നതിനായി നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.