സമൃദ്ധിയുടെ പൂവിളിയുമായി തിരുവോണശോഭയിലേക്ക്

ഇക്കുറി വീട്ടില​ിരു 'ന്നോണം' തിരുവനന്തപുരം: കോവിഡ്​ പരിമിതികൾക്കിടയിലും നാടും നഗരവും പ്രത്യാശയുടെ തിരുവോണത്തിലേക്ക്​. സമൃദ്ധിയുടെ പൂവിളികളിൽ ഇനി നാടും നഗരവും തിരുവോണശോഭയിൽ. ഓണക്കോടിയുടുത്തും ഓണസദ്യയുണ്ടും ആഘോഷം ഗംഭീരമാക്കാനുള്ള അവസാനവട്ട ഒരുക്കത്തിലായിരുന്നു ഉത്രാടദിനം. കോവിഡ്​ നിയ​ന്ത്രണങ്ങളുള്ളതിനാൽ ഇക്കുറി വീടുകളിലൊതുക്കിയാണ്​ മലയാളി തിരു​േവാണമാഘോഷിക്കുക. അവസാനവട്ട തയാറെടുപ്പുകൾക്കായി ജനം നിരത്തുകളിലേക്കിറങ്ങിയപ്പോൾ തിരുവോണ തലേന്നുള്ള ഉത്രാടപ്പാച്ചിലിൽ നാടും നഗരവും മുങ്ങി. നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു ഇക്കുറി വിപണിയും. പ്രളയം കാരണം കഴിഞ്ഞ രണ്ടുവർഷങ്ങളിലെ ഓണാഘോഷം ഒഴിവാക്കിയിരുന്നു. സദ്യവട്ടമൊരുക്കുന്നതിനുള്ള സാധനങ്ങൾ വാങ്ങാനായിരുന്നു ഉത്രാടദിനത്തിലെ തിരക്ക്. സർക്കാർ, സ്വകാര്യസംരംഭങ്ങൾക്കുപുറ​െമ കർഷകർ നേരിട്ട്​ വഴിവക്കുകളിൽ വിപണിയൊരുക്കിയത് ആവശ്യക്കാർക്ക് ആശ്വാസമായി. കച്ചവടകേന്ദ്രങ്ങളെല്ലാം കോവിഡ് മാനദണ്ഡങ്ങളും സ്വന്തം നിബന്ധനകളോടുമാണ് ആളുകളെ ഉള്ളില്‍ പ്രവേശിപ്പിച്ചത്. വഴിയരികിലെ കച്ചവട കേന്ദ്രങ്ങളിലും തിരക്ക് ദൃശ്യമായിരുന്നു. നിയന്ത്രണങ്ങളും വിലക്കുകളും പതിവ് ആഘോഷങ്ങളെ പരിമിതപ്പെടുത്തുമെങ്കിലും മനസ്സുകളിലെ ആഘോഷങ്ങൾക്ക്​ ഒട്ടും കുറവില്ല. ആശങ്കകൾക്കിടയിലാണെങ്കിലും സ്നേഹം പൂത്തുലയുന്ന, ആഹ്ലാദം അലതല്ലുന്ന നാളുകളിലാണ്​ നാട​ും നഗരവും. ഗ്രാമീണമേഖലയിൽ ആരവങ്ങളോടെ നടത്തിയിരുന്ന ക്ലബുകളുടെ ഒാണ​ാഘോഷങ്ങൾ ഇക്കുറിയില്ല. ഒാൺലൈൻ സംവിധാനങ്ങളാണ്​ ഇപ്പോൾ ആ​ശ്രയം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.