കരമന നദിയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

sharath kumar 24 vattiyoorkavu വട്ടിയൂർക്കാവ്: . പേരൂർക്കട വഴയില കെ.ജി ലെയിനിൽ എസ്.കെ.ജി നിവാസിൽ ശാന്തകുമാർ- ഉമാ മഹേശ്വരി ദമ്പതികളുടെ മകൻ ശരത് കുമാർ (24) ആണ് മരിച്ചത്. ഡി.വൈ.എഫ്.ഐ നെട്ടയം മേഖല പ്രസിഡൻറും സി.പി.എം തുരുത്തുംമൂല ബ്രാഞ്ച് അംഗവും ദേശാഭിമാനി ഏജൻറുമാണ്. ഞായറാഴ്ച വൈകുന്നേരം നാലോടെ വട്ടിയൂർക്കാവ് മൂന്നാംമൂട് മേലെ കടവിലായിരുന്നു അപകടം. നാല് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു. കുളിക്കുന്നതിനിടെ ഇയാൾ നദിയുടെ ആഴംകൂടിയ ഭാഗത്ത് അകപ്പെടുകയായിരുന്നു. കൂട്ടുകാർ ബഹളം ​െവച്ചതിനെ തുടർന്ന് ഓടിയെത്തിയവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നാട്ടുകാർ തന്നെ മൃതദേഹം കരക്കെത്തിച്ചു. വട്ടിയൂർക്കാവ് പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. സഹോദരി: ഗായത്രി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.