അരനൂറ്റാണ്ടിന് ശേഷം കന്യാകുമാരി വീണ്ടും ഉപതെരഞ്ഞെടുപ്പിലേക്ക്​

എം.കെ. അജിത്കുമാർ നാഗർകോവിൽ: എച്ച്. വസന്തകുമാർ എം.പിയുടെ അപ്രതീക്ഷിത മരണത്തോടെ അരനൂറ്റാണ്ടിനുശേഷം കന്യാകുമാരി ലോക്സഭാമണ്ഡലം ഉപതെരഞ്ഞെടുപ്പിലേക്ക്​ നീങ്ങുന്നു. കേരളത്തിൽനിന്ന്്്്്്്്് കന്യാകുമാരിയെ വേർപെടുത്തി തമിഴ്നാടിനോട് ചേർത്ത്് ജില്ല രൂപവത്​കരിക്കാൻ സമരം നയിച്ച മാർഷൽ നേശമണിയുടെ മരണത്തെത്തുടർന്ന് 1969ലാണ് നാഗർകോവിൽ മണ്ഡലത്തിൽ ആദ്യ ഉപതെരഞ്ഞെടുപ്പ്്്്്്്്്്് നടന്നത്. കോൺഗ്രസ്​ നേതാവ്​ കെ. കാമരാജാണ് അന്ന്​ വിജയിച്ചത്. വിരുദുനഗർ മണ്ഡലത്തിൽ തോറ്റുനിന്ന കാമരാജിനെ കന്യാകുമാരി പിന്നീട്​ രണ്ട്്് പ്രാവശ്യം വിജയിപ്പിച്ചു. നാഗർകോവിൽ, കുളച്ചൽ, പത്മനാഭപുരം, തിരുവട്ടാർ, കിള്ളിയൂർ, വിളവങ്കോട് എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെട്ടതായിരുന്നു 2008 വരെ നാഗർകോവിൽ ലോക്സഭാ മണ്ഡലം. മണ്ഡല പുനഃക്രമീകരണത്തിനുശേഷം 2009ലാണ് കന്യാകുമാരി ലോക്സഭ മണ്ഡലം നിലവിൽ വരുന്നത്. ആവർഷം കന്യാകുമാരി മണ്ഡലത്തിൽ ആദ്യ വനിത ലോക്സഭാംഗമായി ഡി.എം.കെയുടെ ഹെലൻ ഡേവിഡ്സണും, 2014ൽ ബി.ജെ.പിയുടെ പൊൻ രാധാകൃഷ്ണനും 2019ൽ കോൺഗ്രസി​ൻെറ എച്ച്. വസന്തകുമാറും വിജയച്ചു. നാഗർകോവിൽ മണ്ഡലത്തിലെ അവസാന പ്രതിനിധി സി.പി.എമ്മിൻെറ എ.വി. ബെല്ലാർമിനായിരുന്നു. എ. നേശമണി തന്നെയായിരുന്നു കന്യാകുമാരി ജില്ലയുടെ ആദ്യ എം.പി. 1951,1962, 1967 കാലഘട്ടങ്ങളിൽ അദ്ദേഹം മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1968ൽ അദ്ദേഹം മരിച്ചതിനെ തുടർന്നാണ് 1969ൽ ഉപതെരഞ്ഞെടുപ്പ്്്്്്്്്്്് വേണ്ടിവന്നത്. അടിയന്തരാവസ്​ഥ കഴിഞ്ഞ് 1977ൽ നടന്ന തെരഞ്ഞെടുപ്പിൽ കുമരി അനന്തനായിരുന്നു വിജയം. കഴിഞ്ഞ ദിവസം അന്തരിച്ച എച്ച്​. വസന്തകുമാർ എം.പിയുടെ സഹോദരനായിരുന്നു അദ്ദേഹം. ലോക്സഭ മണ്ഡലം പുനഃക്രമീകരണത്തിന് മുമ്പ്്്് നാഗർകോവിലിലും ശേഷം കന്യാകുമാരി മണ്ഡലത്തിലും എം.പിയായ ഏക വ്യക്​തി ബി.ജെ.പിയുടെ പൊൻ രാധാകൃഷ്ണനാണ്. അദ്ദേഹം രണ്ട് പ്രാവശ്യം കേന്ദ്ര സഹമന്ത്രിസ്​ഥാനവും വഹിച്ചു. 2019 തെരഞ്ഞെടുപ്പിൽ പൊൻ രാധാകൃഷ്​ണനെ തോൽപിച്ചാണ്​ വസന്ത്​കുമാർ ലോക്​സഭയിലേക്ക്​ പോയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.